കോട്ടയം : കുമരകം ലേക്ക് റിസോർട്ട് കായൽ കയ്യേറി നിർമ്മാണ പ്രവർത്തനം നടത്തുകയും ഇറിഗേഷൻ വകുപ്പിന്റെ കൽക്കട്ട് കൈയേറി അതിന്റെ മുകളിൽ സ്വന്തം നിലയിൽ കല്ലുകെട്ടി വാർത്ത് കായൽ കയ്യേറ്റം നടത്തിയിരിക്കുകയാണ് പരിസരവാസികളുടെയും നാട്ടുകാരുടെയും ശക്തമായ എതിർപ്പിനെ മറികടന്നാണ് ഇത്തരത്തിലുള്ള അനധികൃത നിർമ്മാണം നടത്തിയിരിക്കുന്നത് ഇതിനെതിരെ ബിജെപി കുമരകം മണ്ഡലം കമ്മിറ്റി ഇറിഗേഷൻ വകുപ്പിന് പരാതി നൽകുകയും എത്രയും പെട്ടെന്ന് ഈ അനധികൃത നിർമ്മാണം പൊളിച്ചു നീക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി ബിജെപി കുമരകം മണ്ഡലം കമ്മിറ്റി മുന്നോട്ടു പോകുമെന്നും കൂടാതെ കളക്ടർക്ക് പരാതി കൊടുത്തുകൊണ്ട്കുമരകം ലേക്ക് റിസോർട് അളന്നു തിട്ടപ്പെടുത്തികായൽ കൈയേറ്റം ഒഴിപ്പിക്കുമെന്നും മണ്ഡലം പ്രസിഡന്റ് അഭിലാഷ് ശ്രീനിവാസൻ അറിയിച്ചു, മണ്ഡലം ഭാരവാഹികളായ ദീപു പണിക്കർ അരുൺകുമാർ സ്റ്റാൻലി തോമസ് അരുൺ ശോഭ രാജേന്ദ്രൻ പഞ്ചായത്ത് ഭാരവാഹികളായ ബിന്ദു കിഷോർ സനീഷ് എൻ കെ സന്തോഷ് മണിയൻ മഹേഷ് കണ്ടാന്ത്ര ജിജേഷ് തുടങ്ങിയവർ പങ്കെടുത്തു.
കുമരകത്ത്കായൽ കയ്യേറ്റം : ബിജെപി പരാതി നൽകി

Previous article