കോട്ടയം നാഗമ്പടത്ത് സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി സ്വകാര്യബസ്; ബസ് ഇടിച്ചത് സ്‌കൂട്ടറിന്റെ പിന്നിൽ; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; പരിക്കേറ്റത് കുടമാളൂർ സ്വദേശിയ്ക്ക്

കോട്ടയം: നാഗമ്പടത്ത് സ്‌കൂട്ടർ യാത്രക്കാരനെ സ്വകാര്യ ബസ് ഇടിച്ചു വീഴ്ത്തി. പിന്നിൽ നിന്നെത്തിയ ബസാണ് സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയത്. സംഭവത്തിൽ പരിക്കേറ്റ കുടമാളൂർ സ്വദേശി ജയൻ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ നാഗമ്പടം സീസർ പാലസ് ഹോട്ടലിനു മുന്നിലായിരുന്നു സംഭവം. നാഗമ്പടത്തു നിന്നും കുടമാളൂർ ഭാഗത്തേയ്ക്കു സ്‌കൂട്ടറിൽ പോകുകയായിരുന്നു ജയൻ. ഈ സമയത്താണ് പിന്നിൽ നിന്നും എത്തിയ ബസ് ജയൻ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ജയൻ അത്ഭുതകരമായാണ് രക്ഷപെട്ടത്. കുമരകം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് ഇദ്ദേഹത്തെ ഇടിച്ചത്. ബസ് നിർത്തിയെങ്കിലും റോഡിൽ വീണയാളെ ആശുപത്രിയിൽ എത്തിക്കാൻ ബസ് ജീവനക്കാർ തയ്യാറായില്ലന്നും പരാതിയുണ്ട്.

Advertisements

Hot Topics

Related Articles