കോട്ടയം ∶ കുടുംബശ്രീ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ മറ്റൊരു അഭിമാന നേട്ടം. ഗുണനിലവാര സംവിധാനത്തിന്റെ അന്താരാഷ്ട്ര അംഗീകാരം — ഐഎസ്ഒ 9001:2015 സർട്ടിഫിക്കേഷൻ — ജില്ലയിൽ 32 സിഡിഎസുകൾ കരസ്ഥമാക്കി.
ജില്ലയിലെ ആദ്യത്തെ അംഗീകാരം ഭരണങ്ങാനം സിഡിഎസിനാണ് ലഭിച്ചത്. അതിന്റെ മാതൃക പിന്തുടർന്ന്, ഗുണനിലവാര മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് മറ്റു 31 സിഡിഎസുകളും സർട്ടിഫിക്കേഷൻ കരസ്ഥമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫയലുകളുടെ ക്രമീകരണം, ധനകാര്യ ഇടപാടുകളുടെ കൃത്യത, എൻഎച്ച്ജി വിവരങ്ങളുടെ തുടർച്ചയായ പുതുക്കൽ, ഓഫീസ് സംവിധാനങ്ങളുടെ കാര്യക്ഷമത, പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണമേന്മ തുടങ്ങിയവയാണ് സർട്ടിഫിക്കേഷനിലേക്ക് നയിച്ചp പ്രധാന ഘടകങ്ങൾ.
ഐഎസ്ഒ അംഗീകാരം നേടിയ സിഡിഎസുകൾ:
ഭരണങ്ങാനം, വാകത്താനം, മീനച്ചിൽ, കടനാട്, ചിറക്കടവ്, കൂട്ടിക്കൽ, തിരുവാർപ്പ്, മുണ്ടക്കയം, രാമപുരം, വാഴൂർ, വെളിയന്നൂർ, പനച്ചിക്കാട്, ഏറ്റുമാനൂർ, കുറിച്ചി, മുളക്കുളം, വെള്ളൂർ, അയ്മനം, ഞീഴൂർ, തിടനാട്, കങ്ങഴ, മരങ്ങാട്ട് പള്ളി, നെടുംകുന്നം, ചെമ്പ്, കറുകച്ചാൽ, കോട്ടയം നോർത്ത്, കല്ലറ, എലിക്കുളം, പൂഞ്ഞാർ സൗത്ത്, തലനാട്, തീക്കോയി, തൃക്കൊടിത്താനം, കിടങ്ങൂർ.
കുടുംബശ്രീ പ്രവർത്തനങ്ങൾ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ജനങ്ങൾക്ക് കൂടുതൽ വിശ്വാസ്യതയുള്ള സേവനങ്ങൾ നൽകാനും കുടുംബശ്രീ യൂണിറ്റുകളുടെ ശേഷി വർധിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് സർട്ടിഫിക്കേഷൻ കരസ്ഥമാക്കാൻ സഹായകമായത്. ജില്ലയിൽ ശേഷിക്കുന്ന 46 സിഡിഎസുകളും സർട്ടിഫിക്കേഷൻ നേടാനുള്ള തയ്യാറെടുപ്പിലാണെന്നു ജില്ലാമിഷൻ കോ – ഓർഡിനേറ്റർ അറിയിച്ചു.