കുടുംബശ്രീ ജില്ലാ മിഷൻ ‘സ്നേഹിത’ പോലീസ് എക്സ്റ്റൻഷൻ സെന്റർ മോണിറ്ററിങ് കമ്മിറ്റി നടത്തി

കോട്ടയം : കുടുംബശ്രീ മിഷൻ പോലീസ് വകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന ‘സ്നേഹിത’ പോലീസ് എക്സ്റ്റൻഷൻ സെന്ററിന്റെ മോണിറ്ററിങ് കമ്മിറ്റിയും ജില്ലാതല കോർ കമ്മിറ്റിയുടെ രൂപീകരണവും നടത്തി. കോട്ടയം എസ്പി ഓഫീസിൽ വെച്ച് എ എസ് പി ശ്രീ സക്കറിയ മാത്യുവിന്റെ സാന്നിധ്യത്തിൽ നടത്തിയ കമ്മിറ്റിയിൽ സ്നേഹിത എക്സ്റ്റൻഷൻ സെന്റർ കഴിഞ്ഞ ഒരു മാസം നടത്തിയ പ്രവർത്തനങ്ങളെ വിലയിരുത്തി. സ്നേഹിതയുടെ പ്രവർത്തനങ്ങൾ ജൻഡർ ഡി പി എം ശ്രീമതി ഉഷാദേവി വിശദീകരിച്ചു. എക്സ്റ്റൻഷൻ സെന്റർ പ്രവർത്തിക്കുന്ന സ്റ്റേഷനുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെകുറിച്ച് ചർച്ച ചെയ്തു. സെന്ററുകളുടെ പ്രവർത്തനങ്ങൾ മോണിറ്റർ ചെയുന്നതിനായി ജില്ലാതല കോർ കമ്മിറ്റി രൂപീകരിച്ചു. ഡി വൈ എസ് പി ഓഫീസിന്റെ പരിധിയിൽ വരുന്ന വരുന്ന മറ്റു സ്റ്റേഷനുകളിലെ കേസുകൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എ എസ് പി നിർദേശിച്ചു. ചങ്ങനാശ്ശേരി ഡി വൈ എസ് പി ശ്രീ വിശ്വനാഥൻ എ കെ, കോട്ടയം ഡി വൈ എസ് പി അനീഷ് കെ ജി,ജൻഡർ ഉഷാദേവി, അഡ്വ സ്മിത കൃഷ്ണൻകുട്ടി, സൈക്കോളജിസ്റ്റ് പ്രീതി പി റ്റി, സ്നേഹിത കൗൺസിലർ ഡോ ഉണ്ണിമോൾ, സർവീസ് പ്രൊവിഡർ റിമ, കമ്മ്യൂണിറ്റി കൗൺസിലർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Advertisements

Hot Topics

Related Articles