കുടുംബശ്രീ കേരള ചിക്കൻ ഫ്രോസൺ ചിക്കൻ പ്രോഡക്റ്റ്സ് ഇനി വാഴൂരും

കോട്ടയം : കുടുംബശ്രീ കേരള ചിക്കൻ പദ്ധതി ഊർജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വാഴൂർ സിഡിഎസിലെ കേരള ചിക്കൻ ഔട്ട്ലെറ്റ്ൽ ഫ്രോസൺ ചിക്കന്റെ വിപണനം ആരംഭിച്ചു. ബഹു: വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തോമസ് വെട്ടുവേലി ഉദ്ഘാടനം നിർവഹിച്ച് ആദ്യ വിപണനം നടത്തി. വൈസ് പ്രസിഡന്റ് സേതുലക്ഷ്മി വാർഡ് മെമ്പർമാരായ വി പി റെജി, ഷാനിത ബീവി, അജിത് കുമാർ എസ്, സി ഡി എസ് ചെയർപേഴ്സൺ സ്മിത ബിജു, ജില്ലാ പ്രോഗ്രാം മാനേജർ ശ്രുതി സി എസ്, ബ്ലോക്ക് കോഡിനേറ്റർമാരായ ശാലിനി ജിനു, വിദ്യ എസ് നായർ, വൈസ് ചെയർപേഴ്സൺ ബിന്ദു സുകുമാരൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തോമസ്, എ എച്ച് സി ആർ പി മാരായ മായാ രാജേഷ്, സി ഡി എസ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.
ഉപഭോക്താക്കൾക്ക് ഗുണനിലവാരം ഉള്ള കോഴിയിറച്ചി ലഭ്യമാക്കുക, വനിതകൾക്ക് സുസ്ഥിരവരുമാനം ഉറപ്പുവരുത്തുക, എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതിയാണ് കുടുംബശ്രീ കേരള ചിക്കൻ.

Advertisements

Hot Topics

Related Articles