കോട്ടയം : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സരംഭകരുടെ ഉൽപന്നങ്ങളും, ഭക്ഷണ വൈവിധ്യങ്ങളും ഒരിടത്ത് ലഭ്യമാക്കിക്കൊണ്ട് കുടുംബശ്രീ സംഘടിപ്പിക്കുന്ന ദേശീയ സരസ്‌മേളക്ക് ഇത്തവണ കോട്ടയം ജില്ല ആതിഥ്യമരുളും.
കോട്ടയത്ത് നാഗമ്പടം മൈതാനിയിൽ ഡിസംബർ രണ്ടാം വാരം ഈ പ്രദർശന വിപണന മേളക്ക് തുടക്കം കുറിക്കും.
ഇതിന് മുന്നോടിയായി ലോഗോയും ടാഗ് ലൈനും തയ്യാറാക്കാൻ മത്സരമൊരുക്കുന്നു. മികച്ച ലോഗോക്കും, ടാഗ് ലൈനും സമ്മാനം നല്കപ്പെടുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അഭിലാഷ് പി ദിവാകർ അറിയിച്ചു.
കുടുംബശ്രീയുടെ 25 ആം വാർഷിക ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന സരസ്
ജില്ലയുടെ തനത് സാംസ്‌കാരിക പാരമ്പര്യവും രാജ്യത്തെ വനിതാ സംരംഭകരുടെ കൂട്ടായ്മയും ഭക്ഷണ വൈവിധ്യവും കലാ സാംസ്‌കാരിക പരിപാടികളുടെയും ഒത്തിണങ്ങിയുള്ള ലോഗോയും ടാഗ് ലൈനുമാണ് തയ്യാറാക്കേണ്ടത് . തയ്യാറാക്കിയ ലോഗോ, ടാഗ് ലൈൻ എന്നിവ 2022 ഒക്ടോബർ 20ആം തീയ്യതിക്ക് മുൻപായി sarasmelakottayam @gmail.com എന്ന വിലാസത്തിൽ ഇ മെയിൽ അയക്കാം.
കൂടുതൽ വിവരങ്ങൾക്ക് : 0481 2302049,9400550107
കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് ഡിസംബറിൽ കോട്ടയം ആതിഥ്യമരുളും; ലോഗോയും ടാഗ് ലൈനും തയ്യാറാക്കാൻ മത്സരവുമായി മേള
Advertisements