കോട്ടയം :സ്ത്രീകളുടെ വ്യക്തിത്വ വളർച്ചയിലും സാമൂഹ്യ പങ്കാളിത്തം ഗണ്യമായി വർധിക്കുന്നതിനും പ്രധാന പങ്ക് വഹിച്ച കുടുംബശ്രീ കഴിഞ്ഞ 6 വർഷങ്ങളായി ഓക്സിലറി അംഗങ്ങളും മാനസിക ഉല്ലാസത്തിനും, അവരുടെ സർഗാത്മ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും വേണ്ടി എ ഡി എസ്, സി ഡി എസ്, ജില്ലാ, സംസ്ഥാന തലങ്ങളിൽ കുടുംബശ്രീ സർഗോത്സവം അരങ്ങ് – സംഘടിപ്പിച്ചു വരുന്നു.
2025 വർഷത്തെ അരങ്ങ് മത്സരങ്ങൾക്ക് ആതിഥേയം വഹിക്കുന്നത് കോട്ടയം ജില്ലയാണ്, ജില്ലയിലെ അതിരമ്പുഴ പള്ളി അങ്കണത്തിൽ പതിമൂന്ന് വേദികളിലായി മെയ് 26, 27,28, തീയതികളിലായാണ് മത്സരം നടക്കുന്നത്. ആയതിന്റെ പ്രചാരണർത്ഥം കുടുംബശ്രീയുടെ സാംസ്‌കാരിക വേദിയായ രംഗശ്രീ കമ്മ്യൂണിറ്റി തീയേറ്ററിന്റെ ഭാഗമായി വാഹന പ്രചാരണ കലജാഥക്ക് തുടക്കമായി. കോട്ടയം ഗാന്ധി സ്‌ക്വയർ നിന്നും രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഫ്ലാഗ് ചെയ്തു, കുടുംബശ്രീ പ്രോഗ്രാം മാനേജർ അനൂപ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. ചങ്ങനാശ്ശേരി, കറുകച്ചാൽ, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, വൈക്കം, തലയോലപ്പറമ്പ്, പാലാ, ഈരാറ്റുപേട്ട, കുമരകം, തിരുവാർപ്പ്, അയ്മനം, മെഡിക്കൽ കോളജ്, അതിരമ്പുഴ, നീണ്ടൂർ, എന്നിവിടങ്ങളിലെ രണ്ടു ദിവസത്തെ പ്രചരണത്തിനു ശേഷം 24 ന് ഏറ്റുമാനൂർ വന്ന് സമാപിക്കും