കോട്ടയം: കുടുംബശ്രീ ജില്ലാതല അവാർഡുകൾ പ്രഖ്യാപിച്ചു.
തിരുവാർപ്പ് കുടുംബശ്രീ സിഡിഎസിലെ അൽ ആമീൻ മികച്ച അയൽക്കൂട്ടമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച അയൽക്കൂട്ടം, മികച്ച വ്യക്തിഗത സംരംഭം, മികച്ച കാർഷികമേഖല കുടുംബശ്രീ സിഡിഎസ്, മികച്ച കാർഷികേതര മേഖല കുടുംബശ്രീ സിഡിഎസ് എന്നീ നാല് അവാർഡ്കളും തിരുവാർപ്പ് കുടുംബശ്രീ കരസ്ഥമാക്കി.
മികച്ച അയൽക്കൂട്ടം മത്സരത്തിൽ
മേലുകാവ് കുടുംബശ്രീ സിഡിഎസ്സിലെ എവർഗ്രീൻ രണ്ടാംസ്ഥാനവും, മീനടം കുടുംബശ്രീ സിഡിഎസ്സിലെ ഐശ്വര്യ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മൂന്നിലവ് പഴുക്കാക്കാനം എ ഡി എസ് ആണ് മികച്ച ഒന്നാമത്തെ എ ഡി എസ്, കൂട്ടിക്കലിലെ ചപ്പാത്ത് എ ഡി എസും, തൃക്കൊടിത്താനത്തെ മങ്കല എ ഡി എസും ആണ് രണ്ടും മൂന്നും സ്ഥാനത്ത്.
18നും 40നും വയസ്സിനും ഇടയിൽ പ്രായമുള്ള കുടുംബശ്രീ അയൽക്കൂട്ട അംഗം അല്ലാത്ത യുവതികളുടെ നൂതന കൂട്ടായ്മയായ ഓക്സിലറി വിഭാഗത്തിൽ
മികച്ച ഓക്സിലറി ഗ്രൂപ്പായി ഭരണങ്ങാനത്തെ ഡ്രീം ടീം ഒന്നാം സ്ഥാനവും, പള്ളിക്കത്തോട് ഡ്രീംസ് രണ്ടാം സ്ഥാനവും കരസ്തമാക്കി. ഓക്സിലറി വിഭാഗത്തിൽ മികച്ച സംരംഭം ഒന്നാം സ്ഥാനത്ത് ചെമ്പ് കുടുംബശ്രീ സി ഡി എസിലെ അമ്മുസ് മഷ്‌റൂം, രണ്ടാം സ്ഥാനം പാറത്തോട് കുടുംബശ്രീ സി ഡി എസിലെ രുചിക്കൂട്ട് , മൂന്നാം സ്ഥാനം അതിരമ്പുഴ കുടുംബശ്രീ സി ഡി എസിലെ ആസ്വിഷ് ക്രാഫ്റ്റും നേടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യക്തിഗത സംരംഭക ഗ്രൂപ്പിൽ കോട്ടയം സൗത്ത് കുടുംബശ്രീ സിഡിഎസിലെ സിന്ധു കുമാരി ഒന്നാം സ്ഥാനത്തും, വൈക്കം കുടുംബശ്രീ സിഡിഎസിലെ ധനലക്ഷ്മി രണ്ടാമതും, നെടുംകുന്നം കുടുംബശ്രീ സിഡിഎസിലെ ബിജി ജോസഫ് മൂന്നാം സ്ഥാനവും നേടി.
കിടങ്ങൂർ കുടുംബശ്രീ സി ഡി എസിലെ അപ്പരാൽ വെൽഫയർ അസോസിയേഷനാണ് മികച്ച ഒന്നാമത്തെ മൈക്രോ എന്റെർപ്രൈസസ് ഗ്രൂപ്പ്, തിരുവാർപ്പ് കുടുംബശ്രീ സി ഡി എസിലെ മിൽക്കി ലാറ്റ രണ്ടും തലപ്പാലം കുടുംബശ്രീ സി ഡി എസിലെ ജീവൻ ശ്രീ ആൻഡ് ജീവൻ ജ്യോതി ന്യൂട്രിമിക്സ് മൂന്നും സ്ഥാനത്തെത്തി.
മികച്ച ജെൻഡർ റിസോഴ്സ് സെന്ററായി അതിരമ്പുഴയും, രണ്ടും, മൂന്നും സ്ഥാനങ്ങളിൽ നീണ്ടൂരും, അയർക്കുന്നവും കരസ്ഥമാക്കി.
മികച്ച ബഡ്‌സ് ആയി വെളിയന്നൂർ തിരഞ്ഞെടുക്കപ്പെട്ടു.
തനത് പ്രവർത്തനം, ഭരണനിർവഹണം, സംയോജന പ്രവർത്തനങ്ങൾ എന്നീ മേഖലയിലെ മികച്ച കുടുംബശ്രീ സിഡിഎസ് ആയി അതിരമ്പുഴ കുടുംബശ്രീ സി ഡി എസ്സും, വെളിയന്നൂർ രണ്ടാമതും, പള്ളിക്കത്തോട് മൂന്നാമതും എത്തി.
കാർഷിക മേഖലയിൽ തിരുവാർപ്പ് ഒന്നാമതും വെളിയന്നൂർ, പള്ളിക്കത്തോട് എന്നീ കുടുംബശ്രീ സി ഡി എസ് രണ്ടും മൂന്നും സ്ഥാനത്തെത്തി. സാമൂഹിക വികസനം സാമൂഹിക ഉൾച്ചർക്കൽ, ജെൻഡർ
എന്നിവയിൽ തിരുവാർപ്പാണ് ഒന്നാമത്.
കാർഷികേതര മേഖലയിൽ തിരുവാർപ്പ് കുടുംബശ്രീ സി ഡി എസിനു ഒന്നും, കോട്ടയം നോർത്ത്, ചങ്ങനാശ്ശേരി എന്നീ കുടുംബശ്രീ സി ഡി എസുകൾ രണ്ടും മൂന്നും സ്ഥാനത്തെത്തി.
14 ജില്ലകളിൽ നിന്നും ഒന്നാം സ്ഥാനം ലഭ്യമായവരുടെ സംസ്ഥാനത്തെ ഏറ്റവും മികച്ച വ്യക്തി, സംരംഭം, സ്ഥാപനം, തെരഞ്ഞെടുപ്പ് ഏപ്രിൽ 21 മുതൽ 24 വരെ തൃശൂർ കിലയിൽ വെച്ച് സംഘടിപ്പിക്കപ്പെടുന്ന ശില്പശാലയിൽ വെച്ച് തിരഞ്ഞെടുക്കപെടുന്നതാണ്. വിജയികൾക്ക് മെയ് 17 ന് പുരസ്‌കാരം സമ്മാനിക്കുമെന്ന് ജില്ലാ മിഷൻ കോഡിനേറ്റർ ശ്രീ.അഭിലാഷ് കെ ദിവാകർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.