കോട്ടയം : കുടുംബശ്രിയും കേരളവിഷനും സംയുക്തമായി നല്കുന്ന കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് അവാർഡ്സ് 2025 വിതരണച്ചടങ്ങ് മാർച്ച് 29ന് കോട്ടയത്ത് നടക്കും. കെ സി മാമ്മൻ മാപ്പിള ഹാളിൽ ശനി വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം സഹകരണ ദേവസ്വം റെജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.
എം.എൽ.എമാരായ മോൻസ് ജോസഫ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ, മാണി സി കാപ്പൻ, സി.കെ ആശ, ചാണ്ടി ഉമ്മൻ, കോട്ടയം മുൻസിപ്പാലിറ്റി ചെയ ർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ എന്നിവർ ജേതാക്കൾക്കുള്ള പുരസ്കാരം നൽകും. കുടുംബശ്രീ മിഷൻ സ്റ്റേറ്റ് എക്സിക്യൂട്ടിവ് ഡയറക്ടർ എച്ച്. ദിനേശൻ ഐ.എ.എസ്., എ.എസ്., ജില്ലാ കോഓർ ഡിനേറ്റർ അഭിലാഷ് കെ ദിവാകർ, എന്നിവരും കലാ സാഹിത്യ സിനിമാ വാണിജ്യ കായിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിലെ മികച്ച കുടുംബശ്രി സൂക്ഷ്മ സംരംഭക യുണിറ്റുകൾക്ക് നല്കുന്ന ജില്ലാതല പുര സ്കാരങ്ങളുടെ കോട്ടയത്തെ വിതരണോദ്ഘാടനമാണ് നടക്കുക. കുടുംബശ്രി യൂണിറ്റുകളിൽ നി ന്ന് വിദഗ്ധരടങ്ങിയ ജൂറി തെരഞ്ഞെടുത്ത ഏറ്റവും മികച്ച 10 മൈക്രോ യൂണിറ്റ് സംരംഭങ്ങൾക്കാണ് ചടങ്ങിൽ പുരസ്കാരങ്ങൾ നല്കുക.
പുരസ്കാര വിതരണത്തിന് ശേഷം കുടുംബശ്രീ മിഷന്റ പ ങ്കാളിത്തത്തോടെ സിനിമാ ടെലിവിഷൻ രംഗത്തെ പ്രശസ്തർ ഉൾപ്പെട്ടവരുടെ വർണാഭമായ കലാ സന്ധ്യയും നടക്കും. ജില്ലാതല പുരസ്കാര വിതരണ ചടങ്ങുകൾക്ക് ശേഷം ഏഷ്യാനെറ്റ് ന്യൂസിന്റെ പങ്കാളിത്തത്തോടെ ഈ വർഷം അവസാനം ഗ്രാൻഡ് ഫിനാലെയും സംഘടിപ്പിക്കും. രജത ജൂബിലി വർഷം പിന്നിടുന്ന കുടുംബശ്രീ നാടിൻ്റെ വിവിധ കർമ്മ മേഖലകളിൽ മികവ് തെളിയിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലെ മികച്ച കുടുംബശ്രീ സൂക്ഷ്മ സംരംഭക യുണിറ്റുകളെ കണ്ടെത്തി ആദരിക്കുന്നത്. ഇതിനായി കേരളവിഷൻ 14 ജില്ലകളിലും വിശാലമായ ക്യാമ്പയിനുകൾ സംഘടിപ്പിച്ചിരുന്നു.
ഓരോ ജില്ലയിൽ നിന്നും പത്തു മേഖലകളിൽ മികവുകൾ പ്രകടിപ്പിച്ചിട്ടുള്ള ഓരോ മൈക്രോ യുണിറ്റുകളെ കണ്ടെത്തുകയും അവർക്ക് പാരിതോഷികങ്ങൾ നൽകി ആദരിക്കുന്നതിന് ഓരോ ജില്ലകളിലും അവാർഡ് നിശ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിനായി പ്രത്യേക ജൂറിയെയും ചുമ തലപ്പെടുത്തിയിട്ടുണ്ട്. ഇതു വഴി സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 140 മൈക്രോ എൻ്റർപ്രൈസുകളെ കണ്ടെത്തിയതിനുശേഷം മികവ് തെളിയിക്കുന്ന 10 യൂണിറ്റുകൾക്കാണ് പാരിതോഷികങ്ങൾ നൽ കി ആദരിക്കുന്നത്.
കോട്ടയം ജില്ലാതലത്തിൽ വിവിധ മേഖലകളിൽ വിജയികളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സംരംഭക യുണിറ്റുകളുടെ പേരു വിവരങ്ങൾ ചുവടെ നല്കിയിരിക്കുന്നു. കേരള വിഷൻ ചാനൽ ചെയർമാൻ
പി.സ് സിബി, ജില്ലാ പ്രസിഡൻ്റ് സി.ഓ.എ ഒ.വി വർഗ്ഗീസ്, സി.ഓ.എ ജില്ലാ സെക്രട്ടറി റെജി.ബി , കെ.സി.സി.ൽ ഡയറക്ടർ മുഹമ്മദ് നവാസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
1) ഭാഗ്യശ്രീ അമ്യതം ഫുഡ് പ്രോഡക്റ്റ്സ്, കുര്യനാട്, മരങ്ങാട്ടുപിളളി
2) കിടങ്ങൂർ അപ്പാരൽ പാർക്ക്, കുമ്മണ്ണൂർ, കിടങ്ങൂർ
3) കല്യാണി കോക്കനട്ട് ഓയിൽ പ്രൊഡക്ഷൻ, കടനാട്
4) ഉദയ എൻ്റെർപ്രൈസസ് തലയാഴം
5) പാം പെറ്റൽസ് എക്കോവെയർ, തിരുവഞ്ചൂർ
6) ഐശ്വര്യ ഫുഡ് പ്രോഡക്റ്റ്സ്, എലിക്കുളം
7) പൗർണ്ണമി വെളിയന്നൂർ
8) പറുദീസ ഇൻഡഗ്രേറ്റഡ് ഫാം, മുട്ടുചിറ
9) ഫിനിക്സ് ചവിട്ടി നിർമ്മാണം, ചിറക്കടവ്
10) കിങ്ങിണി പ്രൊഡ്യൂസർ ഗ്രൂപ്പ്, കടപ്ലാമറ്റം