കുമരകം : മുത്തേരിമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപം കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നാട്ടകം കറുകയിൽ വിൻസെന്റിന്റെ മകൻ ലിജി ന്റെ (34) മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 11 മണിയോടെ ഉണ്ടായ സംഭവത്തിൽ രണ്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
കുമരകത്തിന് സമീപം പത്തു പങ്കിൽ പ്രവർത്തിക്കുന്ന ഹോം സ്റ്റേയിൽ ലിജൻ അടക്കമുള്ള നാലംഗ സംഘം ഇന്നലെ എത്തിയതായിരുന്നു. രാവിലെ മടങ്ങുന്നതിന് മുൻപ് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. മുത്തിരി മടയാറിന് മറുകരയിലേക്ക് നീന്തിയ ലിജിൻ അക്കര എത്തിയ ശേഷം തിരികെ നീന്തുമ്പോൾ മധ്യഭാഗത്ത് വെച്ച് മുങ്ങി താഴുകയായിരുന്നു എന്നാണ് സുഹൃത്തുകൾ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആറ്റിൽ കുളിക്കാനിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി ഹോം സ്റ്റേ ഉടമ പറഞ്ഞു. ബസാറിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ ശേഷമായിരുന്നു സംഘം ഹോം സ്റ്റേയിലെത്തിയത്. അഗ്നിരക്ഷാസേയും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുമരകം പോലീസ് കേസെടുത്തു.