കുമരകം: കുമരകത്ത് ഇന്ന് വൈകീട്ട് 6:45 ന് ഉണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. രണ്ടാം കലുങ്കിനു സമീപം ഫോട്ടോഗ്രാഫർ റെജിയുടെ വീടിനു മുകളിലേക്ക് പരസ്യ ബോർഡ് വീണും, കൃഷി ആവശ്യങ്ങൾക്കായുള്ള നെൽവിത്തും കക്കയും ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന ഷെഡിന്റെ മേൽക്കൂര ഷീറ്റ്, 60 ഓളം വരുന്ന ഏത്തവാഴ ഉൾപ്പെടെയുള്ള കൃഷി നശിക്കുകയും, വാട്ടർ ടാങ്ക് ഉൾപ്പെടെയുള്ളവ പറത്തിക്കൊണ്ടു പോവുകയും ചെയ്തതായി നിലവിൽ കാണാൻ സാധിച്ചു. തൊട്ടടുത്തത് ആയിട്ടുള്ള തീർത്ഥം വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റം ഓഫീസിന്റെ ഫ്രണ്ട് ഗ്ലാസ് പൂർണ്ണമായും തകർന്നിട്ടുണ്ട്. ചുഴലിക്കാറ്റിൽ ദിശ മാറി ഓട്ടോറിക്ഷ പാടത്തേക്ക് പതിച്ചു അതോടൊപ്പം ബൈക്ക് യാത്രക്കാർ റോഡിൽ മറിഞ്ഞു വീണു. ചുഴലിക്കാറ്റിന്റെ കാഠിന്യം രാത്രിയായതിനാലും കരണ്ട് ഇല്ലാത്തതിനാലും ഇതുവരെ വ്യക്തമല്ല. നാളെ നാശനഷ്ടങ്ങൾ വിലയിരുത്തേണ്ടതുണ്ട്.