കുമരകം കലാഭവൻ്റെ ഭാവഗീതിക @ 80 സാംസ്കാരിക നിലയത്തിൽ

കുമരകം :    കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ കലാ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി പ്രസിദ്ധ സിനിമ പിന്നണി ഗായകൻ പി ജയചന്ദ്രന് 80-ന്റെ നിറവിലേക്കായി ഭാവഗീതിക @ 80 എന്ന പേരിൽ പാട്ട് കൂട്ടം 19 5 24 ഞായറാഴ്ച 2 30 പി എമ്മിന് കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിക്കുന്നു

Advertisements

 ഭാവഗീതിക പാട്ടുകൂട്ടം പ്രശസ്ത സംഗീത സംവിധായകൻ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വി കെ വിജയൻ മുക്കട ഉദ്ഘാടനം  ചെയ്യും  ചടങ്ങിൽ കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ധധ്യാ സാബു വിശിഷ്ടാതിഥിയായി പങ്കെടുക്കും ഏഷ്യാനെറ്റ്  ഭിന്നശേഷി വിഭാഗത്തിനു വേണ്ടി സംഘടിപ്പിച്ച  സംഗീത മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അനീഷ് കുമരകത്തിന് 

പാട്ട് കൂട്ടത്തിൽ അനുമോദനം നൽകും. ഭാവഗായകൻ പി ജയചന്ദ്രന്റെ 80 നിറവിൽ ജയേട്ടൻ പാടിയ ഗാനങ്ങൾ പാട്ടുകൂട്ടത്തിൽ ലൈവ് ഓർക്കസ്ട്രയിലൂടെ ആലപിക്കുന്നതിന് ഏവർക്കും അവസരം കലാഭവൻ സംഗീത കൂട്ടായ്മയിൽ ഒരുക്കിയിരിക്കുകയാണെന്ന് പ്രസിഡണ്ട് എം എൻ ഗോപാലൻശാന്തിയും സെക്രട്ടറി എസ് ഡി പ്രേംജിയും അറിയിച്ചു. 

Hot Topics

Related Articles