കുമരകം : കുമരകം കലാഭവൻ
കലാ സാംസ്കാരിക കൂട്ടായ്മ ഗിരീഷ് പുത്തഞ്ചേരിയ്ക്ക് ഗാനാഞ്ജലിയായി ഹരിമുരളീരവം എന്ന പേരിൽ പാട്ട് കുട്ടം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ചു. പാട്ട് കുട്ടം ഗാനഭൂഷണം വി.എസ് വാസന്തി ടീച്ചർ ഉദ്ഘാടനം ചെയ്തു. കലാഭവൻ വൈസ് പ്രസിഡൻ്റ്
പി.എസ് സദാശിവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം മേഘലാ ജോസഫ്, ഗ്രാമ പഞ്ചായത്ത് അംഗം പി.ഐഏബ്രഹാം, കലാഭവൻ സെക്രട്ടറി എസ് ഡി പ്രേംജി, ജോ. സെക്രട്ടറി രാജി സാജൻ എന്നിവർ സംസാരിച്ചു. ഗിരീഷ് പുത്തഞ്ചേരി
രചിച്ച ഗാനങ്ങൾ ഗാനഭൂഷണം വി. എസ് വാസന്തി ടീച്ചർ മേഘലാ ജോസഫ് , ബൈജു കെ. എസ് , ജയരാജ് എസ്, ദലീനാ ബിജു, ശാന്തകുമാർ പി കെ, സന്തോഷ് കെ ജി, ബാബു ആപ്പിത്തറ, പി ഐ എബ്രഹാം, സരളപ്പൻ പി.എം, രാജപ്പൻ കെ കെ, യേശുദാസ്, അനിൽകുമാർ പി കെ, ബൈജു പി പി, അരുൺ കെ ശശീന്ദ്രൻ, രതീഷ് ടി എം എന്നീ ഗായകർ പാട്ട് കുട്ടത്തിൽ ആലപ്പിച്ചു.
കുമരകം കലാഭവൻ ഹരിമുരളീരവം പാട്ട് കുട്ടം സംഘടിപ്പിച്ചു

Advertisements