കുമരകം : ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ 120 മത് തിരുവോത്സവത്തിനോടനുബന്ധിച്ച് ഇന്ന് തൃക്കൊടിയേറ്റ് കർമ്മം നടക്കും.
വൈകിട്ട് 6.45 നും 7 .15 മധ്യേയുള്ള ചിങ്ങം രാശി ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി പി എം മോനേഷ് ശാന്തിയുടെയും മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിപ്പിക്കപ്പെടുന്നതാണ്.
തൃക്കൊടിയേറ്റിനുള്ള കൊടിയും കൊടിക്കയറും കുമരകം പടിഞ്ഞാറുംഭാഗം പ്രതിശേരിയിൽ ശ്രീമതി കാവ്യാ മോളുടെ വസതിയിൽ നിന്നും താലപ്പൊലി ഘോഷയാത്രയുടെ അകമ്പടിയോടെ ക്ഷേത്രസന്നിധിയിൽ സമർപ്പിക്കുന്നതാണ്. രാത്രി എട്ടു മുതൽ ഓച്ചിറ സാരംഗിയുടെ മുപ്പതാം നാടകം സത്യമംഗലം ജംഗ്ഷൻ ഉണ്ടായിരിക്കുന്നതാണ്.