കുമരകം കലാഭവൻ കലാ സാംസ്‌കാരിക കൂട്ടായ്മ ഉദ്ഘാടനവും മാസ്റ്റർ ആദിത്യന് അനുമോദനവും ജൂൺ 19 ന്

കോട്ടയം: കുമരകം കലാഭവന്റെ നേതൃത്വത്തിലുള്ള കലാ സാംസ്‌കാരിക കൂട്ടായ്മയും മാസ്റ്റർ ആദിത്യന് അനുമോദനവും ജൂൺ 19 ഞായറാഴ്ച വൈകിട്ട് മൂന്നിന് കുമരകം കലാഭവനിൽ നടക്കും. തിരക്കഥാ കൃത്ത് അഭിലാഷ് പിള്ള ഉദ്ഘാടനം ചെയ്യും. കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ ആദരിക്കും. ജില്ലാ പഞ്ചായത്തംഗം കെ.വി ബിന്ദു മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് നാലു മുതൽ കലാ സാംസ്‌കാരിക അരങ്ങ് നടക്കും.

Advertisements

കുമരകം കലാഭവൻ പ്രസിഡന്റ് എം.എൻ ഗോപാലൻ തന്ത്രി അധ്യക്ഷത വഹിക്കും. കുമരകം കലാഭവൻ സെക്രട്ടറി എസ്.ഡി പ്രേംജി സ്വാഗതം ആശംസിക്കും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം കവിതാ ലാലു, കുമരകം പഞ്ചായത്തംഗം പി.ഐ എബ്രഹാം, കലാ സാംസ്‌കാരിക കൂട്ടായ്മ ചെയർമാൻ പി.എസ് സദാശിവൻ എന്നിവർ പ്രസംഗിക്കും. കുമരകം കലാഭവൻ ജോ.സെക്രട്ടറി പി.കെ അനിൽകുമാർ നന്ദി പറയും.

Hot Topics

Related Articles