കുമരകം: ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും, റോഡ് വീതികൂട്ടുന്നതിനുമായി കോണത്താറ്റ് പാലം പൊളിക്കുന്ന ജോലകൾ ആരംഭിച്ചു. കുമരകം റോഡ് നവീകരണത്തിന്റെ ഭാഗമായാണ് പാലം പൊളിച്ചു തുടങ്ങിയത്. പാലം പൊളിക്കുന്ന സാഹചര്യത്തിൽ കുമരകം പ്രദേശത്തേയ്ക്കുള്ള സ്വകാര്യ കെഎസ്ആർടിസി ബസുകളുടെ സർവീസ് മുടങ്ങിയേക്കും. നിലവിൽ ഗതാഗതം വഴി തിരിച്ചു വിടാനായി ബൈറൂട്ട് ക്രമീകരിച്ചിട്ടുണ്ട്. എന്നാൽ, ഈ വഴിയിലൂടെ ചെറിയ സ്വകാര്യ വാഹനങ്ങൾക്ക് മാത്രമാണ് കടന്നു പോകാൻ അവസരം ഉള്ളത്.
ഈ സാഹചര്യത്തിൽ ഗതാഗത തടസം രൂക്ഷമാകുന്നതിന് ഇടയുണ്ട്. നേരത്തെ സംസ്ഥാനത്തെ ഏറ്റവും പ്രസിദ്ധമായ ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ കുമരകത്തേയ്ക്കുള്ള റോഡ് വികസനം ഇഴഞ്ഞു നീങ്ങുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പാലം പൊളിച്ചു പുതിയത് നിർമ്മിക്കുന്നത്. കുമരകം എം.എൽ.എ കൂടിയായ മന്ത്രി വി.എൻ വാസവൻ മുൻ കൈ എടുത്താണ് പാലം നവീകരണം ആരംഭിച്ചിരിക്കുന്നത്.