കുമരകത്ത് കായലിൽ മത്സ്യബന്ധന വള്ളം മുങ്ങി; ബോട്ട് ജീവനക്കാർ വള്ളക്കാരെ രക്ഷപെടുത്തിയത് അതി സാഹസികമായി; വീഡിയോ കാണാം

കുമരകം: വേമ്പനാട്ട് കായലിൽ മുങ്ങിയ മത്സ്യബന്ധന വള്ളം മുങ്ങിയതിനെ തുടർന്നു വെള്ളത്തിൽ കുടുങ്ങിയ തൊഴിലാളികൾക്ക് രക്ഷകരായി ജലഗതാഗത വകുപ്പിന്റെ ബോട്ടിലുണ്ടായിരുന്ന ജീവനക്കാർ. കുമരകം സ്വദേശികളായ കുഞ്ഞുമോൻ , അനൂപ് കയത്തറ, സാബു നടുച്ചിറ, രാജു പുൽപ്പറച്ചിറ എന്നിവരായിരുന്നു വള്ളത്തിലുണ്ടായിരുന്നത്. ബോട്ട് ജീവനക്കാരായ ബോട്ട് മാസ്റ്റർ ബിന്ദു രാജ്, സ്രാങ്ക് ഷൈൻ കുമാർ, ഡ്രൈവർ അനസ് , ലാസ്‌കർ മാരായ പ്രശാന്ത്, രാജേഷ്, ജോലിയ്ക്കു കയറാൻ പോയ സ്രാങ്ക് ഓമനക്കുട്ടൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Advertisements

കുമരകം ബോട്ട് ജെട്ടി കായലിനു ഏകദേശം 200 മീറ്റർ അകലെവച്ചായിരുന്നു അപകടം. കായലിൽ മീൻ പിടുത്തതിനായി ഈ സംഘം പോകുന്നതിനിടെ കനത്ത കാറ്റിലും മഴയിലും വള്ളം മുങ്ങുകയായിരുന്നു. മീൻ പിടുത്തത്തിനായി പോയ ശേഷം പോയി തിരിച്ച് വരുന്ന വഴിയാണ് അപകടമുണ്ടായത്. അപകട സമയം അതുവഴിയെത്തിയ ജല ഗതാഗത വകുപ്പിന്റെ ബോട്ടിലെ ജീവനക്കാർ അപകടം ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് മനസിലാക്കി. വള്ളം കാറ്റിലും കോളിലും ആടി ഉലയുന്നത് മനസിലാക്കിയ സംഘം, ബോട്ട് വേഗത്തിൽ ഓടിച്ചെത്തിയെങ്കിലും വള്ളവും മത്സ്യതൊഴിലാളികളും മുങ്ങിയിരുന്നു കുഞ്ഞുമോൻ കൊട്ടുവടി, അനൂപ് കയത്തറ, സാബു നടുച്ചിറ, രാജു പുൽപ്പറച്ചിറ എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബോട്ട് ജീവനക്കാർ ഇവരെ രക്ഷപെടുത്തി കരക്കെത്തിച്ചു.11 മണിയുടെ മുഹമ്മ കുമരകം ബോട്ടിലെ ജീവനക്കാരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്. രക്ഷാപ്രവർത്തനത്തിനു ശേഷം കരയ്‌ക്കെത്തിയ ജീവനക്കാരെ നാട്ടുകാർ ചേർന്നു ആദരിച്ചു.

Hot Topics

Related Articles