കുമരകം : അടുത്ത മാസം തായ്ലന്റിൽ നടക്കുന്ന 14-ാമത് ഏഷ്യൻ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിലേക്കുള്ള ഇന്ത്യൻ ടീമിൽ കുമരകം സ്വദേശികളായ അജീഷ്, ഷിബു എന്നിവർ
തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയിൽ നടന്ന അവസാന യോഗ്യത മത്സരത്തിലൂടെയാണ് ഇരുവരും ഏഷ്യൻ ഗെയിംസ് കടമ്പ കടന്നു നാടിനാകെ അഭിമാനമായത്.ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് ഇരുവരും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. നെഹ്‌റു ട്രോഫിയിലും സി ബി എൽ മത്സരങ്ങളിലും ഷിബു കേരള പോലീസ് ടീമിൽ അംഗമായിരുന്നു.
അജീഷ് കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ താരമാണ്.
നവംബർ 16 മുതൽ 22 വരെ തായ്‌ലന്റിലെ പട്ടായയിൽ വെച്ചാണ് മത്സരം നടക്കുക. കുമരകം മാവിലശ്ശേരി അനിയൻ – ബിന്ദു ദമ്പതികളുടെ മകനാണ് അജീഷ്. പോലീസ് ഉദ്യോഗസ്ഥനായ ഷിബു ചീപ്പുങ്കൽ പുത്തൻ
പറമ്പിൽ മഹേശൻ – കാഞ്ചന ദമ്പതികളുടെ മകനാണ്.