കുമരകം : കഴിഞ്ഞദിവസം ഉണ്ടായ കാറ്റിലും മഴയിലും കുമരകം പള്ളിച്ചിറയിൽ മരങ്ങൾ അടക്കം ഒടിഞ്ഞ് വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. കുമരകം പള്ളിച്ചിറ പടിഞ്ഞാറ് ഭാഗത്താണ് മരം വീണ് പോസ്റ്റ് ഒടിഞ് വൈദ്യുതി മുടങ്ങിയത്. വൈദ്യുതി മുടങ്ങി മണിക്കൂറുകൾ കഴിഞ്ഞിട്ടും ഒരു വീട്ടിൽ ഒഴികെ മറ്റെല്ലാ വീട്ടിലും വൈദ്യുതി കണക്ഷൻ കെ എസ് ഇ ബി നൽകിയതായാണ് പരാതി ഉയർന്നിരിക്കുന്നത്.
എന്നാൽ ദൃശ്യ ന്യൂസ് റിപ്പോർട്ടർ അനീഷ് ഗംഗാധരന്റെ വീട്ടിലാണ് താൽക്കാലിക കണക്ഷൻ കൊടുക്കാതെ വൈകിപ്പിച്ചതായാണ് പരാതി. വീട്ടുകാർ അറിയിച്ചെങ്കിലും കെഎസ്ഇബിയിൽ നിന്നും ആരും പ്രദേശത്തേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.
കുമരത്ത് പഞ്ചായത്ത് മെമ്പർ ഉൾപ്പെടെ വിളിച്ചു പറഞ്ഞിട്ട് കെഎസ്ഇബി ഒരാൾ പോലും വന്ന് കണക്ഷൻ തരാൻ തയ്യാറായില്ല എന്നും അനീഷിന്റെ കുടുംബം പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈദ്യുതി മുടങ്ങിയതോടെ വീട്ടിൽ വെള്ളം എത്താത്ത സാഹചര്യവും ഉണ്ട്. ഇതോടെ വീട്ടിൽ അംഗങ്ങൾക്ക് ഭക്ഷണം പാകം ചെയ്യാനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനും പോലും സാധിച്ചിട്ടില്ല. അടിയന്തരമായി വൈദ്യുതി വിതരണം പുനസ്ഥാപിച്ചില്ലെങ്കിൽ കുമരകം കെഎസ്ഇബി ഓഫീസിനു മുന്നിൽ സത്യാഗ്രഹം നടത്തുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.