കോട്ടയം : കുമരകം സ്വദേശിനിയായ 27 കാരി ഹൃദയാഘാതത്തെ തുടർന്ന് ന്യൂസിലാൻഡിൽ അന്തരിച്ചു. കുമരകം ചെന്നാത്ത് ടിജിൻ്റെ ഭാര്യ ജെസ് ലീന ജോർജ് (അന്ന) ആണ് ന്യൂസിലാൻഡിൽ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. രണ്ടു വർഷമായി നോർത്ത് ഐലൻഡിലെ ഹാമിൽട്ടണിലായിരുന്നു താമസം. ഇടുക്കി തേപ്രാംകുടി മേലേ ചിന്നാർ പരിന്തിരിക്കൽ കുടുംബാംഗമാണ്. മൃതദേഹം പോസ്റ്റുമാർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരും. എം എസ് ഡബ്ലിയു ബിരുദധാരിയാണ് ജെസ്ലീന.
Advertisements