കുമരകം: സ്നേഹം മണ്ണിൽ പിറന്നതിന്റെ ഓർമ്മയ്ക്കായി നാടെങ്ങും മനുഷ്യരാശിയ്ക്ക് വീണ്ടുമൊരു ക്രിസ്മസ് കാലം വന്നെത്തുമ്പോൾ കുമരകം കലാഭവന്റെ ക്രിസ്തുമസ് – ന്യൂഇയർ ആഘോഷം *”നക്ഷത്ര കൂടാരം 2024 “* ഡിസംബർ 22 ഞായറാഴ്ച പകൽ 11:00 മണിക്ക് കലാഭവൻ അങ്കണത്തിൽ സംഘടിപ്പിക്കുന്നു.
കുമരകം നവ നസ്രേത്ത് പള്ളി വികാരി റവ: ഫാദർ സിറിയക് വലിയപറമ്പിൽ ക്രിസ്തുമസ് – ന്യൂഇയർ സന്ദേശം നൽകും. കലാഭവൻ പ്രസിഡൻറ് എം എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത ലാലു,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുമരകം ഗ്രാമപഞ്ചായത്ത് അംഗം പി ഐ ഏബ്രഹാം, കലാഭവൻ സെക്രട്ടറി എസ് ഡി പ്രേംജി, വൈസ് പ്രസിഡൻ്റ് സാൽവിൻ കൊടിയന്ത്ര എന്നിവർ സംസാരിക്കും. കരോൾ ഗാനാമൃതവും സ്നേഹ സമ്മാനങ്ങളും സ്നേഹമധുരവും ചേർന്ന ആഘോഷം ഉച്ചയ്ക്ക് 1 മണിക്ക് സമാപിക്കും.