കുമരകം സ്വദേശിനി ഷാലു മേരി ഷാജിക്ക് ഗോൾഡ് മെഡൽ

കുമരകം: ആന്ധ്രാപ്രദേശിലെ സംസ്ഥാന ആരോഗ്യ സർവകലാശാലയായ വിജയവാഡയിലുള്ള ഡോ. എൻ.ടി.ആർ യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (Dr. NTR University of Health Sciences) നടത്തിയ പരീക്ഷയിൽ യൂണിവേഴ്‌സിറ്റി അംഗീകാരമുള്ള 250 കോളേജുകളിൽ നിന്നും പങ്കെടുത്ത വിദ്യാർത്ഥികളിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയതിന് ആന്ധ്രപ്രദേശ് ഗവർണർ സയ്യിദ് അബ്ദുൽ നസീർ സെപ്റ്റംബർ മാസം ഒമ്പതാം തീയതി വിജയവാഡയിലെ യൂണിവേഴ്‌സിറ്റി കാമ്പസിൽ നടന്ന ബിരുദാന ചടങ്ങിൽ പ്രൊഫസർ ചടലവദ ശ്രീലക്ഷ്മി മെമ്മോറിയൽ ഗോൾഡ് മെഡൽ ഷാലു മേരി ഷാജിക്ക് നൽകി ആദരിച്ചു.

Advertisements

ഡോ. എൻ.ടി.ആർ. യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും പ്രൊഫസർ ചടലവദ ശ്രീലക്ഷ്മി മെമ്മോറിയൽ ഗോൾഡ് മെഡൽ ലഭിക്കുന്ന ആദ്യ മലയാളി വിദ്യാർത്ഥിനിയായ ഷാലു കുമരകം പുതുശ്ശേരിൽ ഷാജി ജോസഫ് – ലൂസി ഷാജി ദമ്പതികളുടെ മകളാണ്.

Hot Topics

Related Articles