കോട്ടയം കുമാരനല്ലൂരിൽ സഹോദരിയുമായി വഴക്കിട്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി വീട് വിട്ടിറങ്ങി : കിലോമീറ്ററുകളോളം സഞ്ചരിച്ച് മൂലവട്ടം മണിപ്പുഴയിൽ എത്തിയ പെൺകുട്ടിയ്ക്ക് രക്ഷകരായി ഓട്ടോ ഡ്രൈവർമാർ 

കോട്ടയം : കുമാരനെല്ലൂരിൽ സഹോദരിയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ പെൺകുട്ടിക്ക് രക്ഷകരായത് മൂലവട്ടം മണിപ്പുഴയിലെ ഓട്ടോ ഡ്രൈവർമാർ. രാത്രിയിൽ അസ്വാഭാവികമായ സാഹചര്യത്തിൽ പെൺകുട്ടിയെ കണ്ട വിവരം ഓട്ടോ ഡ്രൈവർമാർ വിവരം പിങ്ക് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പിങ്ക് പൊലീസ് സംഘം സ്ഥലത്ത് എത്തി പെൺകുട്ടിയെ വീട്ടിൽ സുരക്ഷിതമായി എത്തിച്ചു. 

Advertisements

ബുധനാഴ്ച രാത്രി കോട്ടയം കുമാരനല്ലൂരിലായിരുന്നു സംഭവങ്ങൾ. സഹോദരിയുമായി വഴക്കിട്ടാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി രാത്രി വീടുവിട്ടിറങ്ങിയത്. ഉടൻതന്നെ ബന്ധുക്കൾ ഗാന്ധിനഗർ പോലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്ന് , പോലീസ് കുട്ടിയെ അന്വേഷിച്ച് പരിശോധനകൾ നടത്തുന്നതിനിടയാണ് പെൺകുട്ടി എം.സി റോഡിൽ കോട്ടയം മണിപ്പുഴ ഭാഗത്ത് എത്തിയത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാത്രിയിൽ അസ്വാഭാവികമായി പെൺകുട്ടിയെ കണ്ടതോടെ സംശയം തോന്നിയ ഓട്ടോ ഡ്രൈവർമാർ പിങ്ക് പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്ത് എത്തിയ പിങ്ക് പോലീസ് സംഘം , പെൺകുട്ടിയോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. തുടർന്ന് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ഷിജിയെ ബന്ധപ്പെട്ട ശേഷം കുട്ടിയെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് മാതാപിതാക്കളെ വിളിച്ച് വരുത്തി കുട്ടിയെ ഒപ്പം വിട്ടു. 

Hot Topics

Related Articles