ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കുമാരനല്ലൂർ ഉത്രട്ടാതി ഊരുചുറ്റ് വള്ളംകളിയ്ക്കു തുടക്കമായി; മീനച്ചിലാറ്റിൽ തടസമായി വീണുകിടക്കുന്ന മരത്തിന്റെ ആശങ്കയിൽ നാട്ടുകാർ; ശ്രദ്ധവേണമെന്ന് നിർദേശം

കുമാരനല്ലൂർ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കുമാരനല്ലൂർ ഉത്രട്ടാതി ഊരുചുറ്റ് വള്ളംകളിയ്ക്കു തുടക്കമായി. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ ക്ഷേത്രത്തിനു സമീപത്തെ പുത്തൻകടവിൽ നിന്നാണ് സിംഹവാഹനവും വഹിച്ചുകൊണ്ടുള്ള ഉത്രട്ടാതി വള്ളംകളിയ്ക്കു തുടക്കമായത്. ദേവീ ചൈതന്യം സിംഹവാഹനത്തിൽ ആവാഹിച്ച ശേഷം , ശ്രീകോവിലിൽ നിന്നും സിംഹവാഹനവുമായി ആറാട്ട് കടവിൽ എത്തി. ഇവിടെ വച്ച് കരുവാറ്റ ചുണ്ടനിൽ ദേവിയുടെ സിംഹവാഹനവുമായി ഊരുചുറ്റ് വള്ളംകളിയ്ക്കു തുടക്കമായി.

Advertisements

കരുവാറ്റചുണ്ടനിലാണ് ദേവിയുടെ സിംഹവാഹനം എഴുന്നെള്ളിച്ചത്. മുപ്പതോളം കേന്ദ്രങ്ങളിൽ വഴിപാടുകൾ അടക്കം ക്രമീകരിച്ചിട്ടുണ്ടെന്ന് ജനറൽ കൺവീനർ ഡി.ഉണ്ണികൃഷ്ണൻ ബ്രാഹ്‌മിണിയിൽ അറിയിച്ചു. എഴു കരയോഗം പ്രസിഡന്റുമാർ രക്ഷാധികാരികളായ സമിതിയാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, മീനച്ചിലാറ്റിലും കൈവഴികളിലും പലയിടത്തും അപകടകരമായ രീതിയിൽ മരങ്ങൾ വീണു കിടക്കുന്നത് വള്ളംകളിയ്ക്കു സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ട്. കുടമാളൂർ ഭാഗത്ത് സമീന രീതിയിൽ മീനച്ചിലാറ്റിൽ മരം വീണു കിടക്കുന്നുണ്ട്.

Hot Topics

Related Articles