എല്ലാ മേഖലയിലെയും തൊഴിലാളിക്ക് സ്നേഹാദരവ് നൽകിയ കുമ്മനം കൾച്ചറൽ സൊസൈറ്റിയുടെ പ്രവർത്തനം ചരിത്ര സംഭവം : അജയൻ കെ മേനോൻ

കുമ്മനം : അറവുപുഴ ഹെവൻസ് പ്രീ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മെയ്‌ദിനാഘോഷം ചരിത്രത്തിന്റെ തങ്കലിപികളിൽ എഴുതി ചേർത്ത ഒന്നായി മാറി. വിവിധ തൊഴിൽ മേഖലകളിലെ നൂറുകണക്കിന് പേർ ഒഴുകിയെത്തിയ പരിപാടി തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അജയൻ കെ. മേനോൻ ഉദ്ഘാടനം ചെയ്തു. തിരുവാർപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ രശ്മി പ്രസാദ് വനിത തൊഴിലാളികൾക്കായി തൊഴിൽ മെയ്‌ദിന സന്ദേശം നൽകി. 

Advertisements

പ്രമുഖ ജ്വല്ലറി ഉടമയും,തൊഴിലാളികളെ ചേർത്ത് നിർത്തുന്ന ജീവകാരുണ്യ പ്രവർത്തകനുമായ അച്ചായൻസ് ഗോൾഡ് ടോണി വർക്കിച്ചനു കൾച്ചറൽ സൊസൈറ്റി യുടെ സ്നേഹാദരവു പഞ്ചായത്ത്‌ പ്രസിഡന്റ്‌ അജയൻ കെ മേനോൻ നൽകി. തൊഴിൽ നിയമങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ കോട്ടയം താലൂക്ക്‌ ലീഗൽ സെർവിസിസ് കമ്മിറ്റി പാനൽ അഡ്വ. വിവേക് മാത്യു നയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഐ.എൻ.ടി.യു.സിയെ പ്രതിനിധീകരിച്ചു കെ.സന്തോഷ്‌ കുമാർ, എസ് ടി യു പ്രതിനിധി ഹലീൽ റഹ്മാൻ, എസ് ഡി ടി യു പ്രതിനിധി നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെമ്പർ മാരായ സെമീമാ വി.എസ്, ഷൈനി ടീച്ചർ, പുഴയോരം ഫെസ്റ്റ് രക്ഷധികാരികളായ നൂറുദ്ധീൻ മേത്തർ, രാജു മണ്ണൂർ, തുടങ്ങിയവർ വിവിധ തൊഴിൽ മേഖലയിലെ പ്രായമായവരെ ആദരിച്ചു.

കുമ്മനം കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ്‌ എസ്.എ ശംസുദ്ധീൻ, സെക്രട്ടറി ഇസ്മായിൽ കുമ്മനം, ട്രെഷറർ വിജയൻ ശ്രുതിലയം,പുഴയോരം ഫെസ്റ്റ് ട്രെഷറർ അബ്ദുൽകരീം, കൾച്ചറൽ സൊസൈറ്റി ജോന്റ് സെക്രട്ടറി അൻസാർഷാ കുമ്മനം തുടങ്ങിയവർ തൊഴിലാളികൾക്ക് സ്നേഹോപഹാരം സമ്മാനിച്ചു.  കുമ്മനം കൾച്ചറൽ സൊസൈറ്റിയുടെ എല്ലാ പരിപാടികൾക്കും എല്ലാവിധ പിന്തുണയും നൽകി കൂടെ നിൽക്കുന്ന ഏഴാം വാർഡ് മെമ്പർ  സെമീമാ വി.എസ്  എട്ടാം വാർഡ് മെംബർ ഷൈനി ടീച്ചർ എന്നിവർക്ക് കുമ്മനം കൾച്ചറൽ സൊസൈറ്റിയുടെ പ്രത്യേക സ്നേഹാദരവ് നൽകി. 

യോഗത്തിൽ  കുമ്മനം കൾച്ചറൽ സൊസൈറ്റി വൈസ് പ്രസിഡന്റ്‌ ജാബിർ ഖാൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ഫൈസൽ പുളിൻതാഴ സ്വാഗതവും,ട്രഷറർ വിജയൻ ശ്രുതിലയം നന്ദിയും പറഞ്ഞു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.