കോട്ടയം: കുമ്മനം മാമ്പഴകേരി – കുളത്തൂർ റോഡിലെ യാത്രക്കാർക്ക് ദുരിതകാലം. വാഹനങ്ങൾ റോഡരികിലെ കുഴിയിൽ കുടുങ്ങി മറിയുന്നതും, ചരിയുന്നതും അപകടത്തിൽപ്പെടുന്നതും പതിവായിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് പരാതി. റോഡിന്റെ ഇരുവശങ്ങളിലും അഗാധമായ ഗർത്തമാണ് ഉള്ളത്. ഈ കോൺക്രീറ്റ് റോഡിലെ വശങ്ങളിൽ പുല്ല് നിറഞ്ഞ് കാഴ്ച മറയുന്ന സാഹചര്യവുമുണ്ട്. എന്നാൽ, ഇത്തരത്തിൽ റോഡിന്റെ വീതിയും സാഹചര്യവുമറിയാതെ കടന്നു വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ചയാണ്. രണ്്‌ഴ്ച മുൻപ് ഇവിടെ സ്‌കൂൾ വാൻ തലകീഴായി മറിയുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ, അന്ന് ഈ പ്രശ്‌നത്തിൽ കൃത്യമായി ഇടപെടാനോ ശാശ്വതമായ പരിഹാരം കാണാനോ അധികൃതർ തയ്യാറായിരുന്നില്ല. ഇതേ തുടർന്ന് കഴിഞ്ഞ ദിവസവും സമാന രീതിയിൽ അപകടം ഉണ്ടായി. രണ്ട് കാറുകളാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ അപകടത്തിൽപ്പെട്ടത്. അടിയന്തരമായി പ്രശ്‌നത്തിൽ ഇടപെട്ടില്ലെങ്കിൽ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ആറാം വാർഡ് ജനകീയ സമിതി.
കോട്ടയം കുമ്മനം മാമ്പഴകേരി – കുളത്തൂർ റോഡിലെ യാത്രക്കാർക്ക് ദുരിതം; വാഹനങ്ങൾ മറിയുന്നത് പതിവാകുന്നു; യാത്രാ ദുരിതം പരിഹരിക്കാൻ നടപടിയെടുക്കാതെ അധികൃതർ
