കോട്ടയം: കുഞ്ഞു മാണിയെ കൂടി കൊണ്ടുവരാമായിരുന്നില്ലേ… അവനും ഞങ്ങളുടെ മക്കളെ പോലെ അല്ലെ. മണിമലയിൽ അപകടത്തിൽ മരിച്ച യുവാക്കളുടെ കുടുംബത്തെ സന്ദർശിച്ച ജോസ് കെ.മാണി എം.പിയ്ക്ക് മുന്നിൽ യുവാക്കളുടെ മാതാവ് വിങ്ങി പൊട്ടി ചോദിച്ച വാക്കുകളായിരുന്നു ഇത്.
മണിമലയിൽ അപകടത്തിൽ മരിച്ച സഹോദരങ്ങളായ യുവാക്കളുടെ വീട്ടിൽ വ്യാഴാഴ്ച വൈകിട്ടാണ് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി എംപി സന്ദർശനം നടത്തിയത്. ഈ കുടുംബത്തോടൊപ്പം എക്കാലവും ഞങ്ങളുണ്ടാകുമെന്ന് മാതാപിതാക്കളെ ചേർത്തുപിടിച്ച് അദ്ദേഹം ഉറപ്പു നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു മണിക്കൂർ നേരം ആ വീട്ടിൽ ചെലവഴിച്ചാണ് ജോസ് കെ മാണി മടങ്ങിയത്. മണിമലയിലെ ഇടതുപക്ഷ നേതാക്കൾ ജോസ് കെ മാണിക്കൊപ്പം ഉണ്ടായിരുന്നു. അപകടം സംഭവിച്ച വാഹനം ഓടിച്ച മകൻ കെഎം മാണി ജൂനിയറെ കൊണ്ടുവരാമായിരുന്നില്ലേ എന്ന് യുവാക്കളുടെ അമ്മ ചോദിച്ചു. അറിയാതെ സംഭവിച്ചതാണെന്നറിയാം. ആ കുഞ്ഞിനും വിഷമം ഉണ്ടാകരുത് അവനെ ഞങ്ങളുടെ മക്കളെ പോലെയാണ് ഞ്ഞങ്ങൾ കാണുന്നതെന്ന് അമ്മ പറഞ്ഞു.
കഴിഞ്ഞ ദിവസം മണിമലയിലുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ മണിമല പതാലിപ്ളാവ് കുന്നുംപുറത്ത് താഴെ യോഹന്നാൻ മാത്യുവിൻ്റെ മകൻ ജിൻസ് ജോൺ (31), സഹോദരൻ ജിസ് (25) എന്നിവരാണ് മരിച്ചത്.