കൊല്ലം : കുന്നത്തൂരില്‍ പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ ദമ്ബതിമാർ അറസ്റ്റില്‍. മരിച്ച കുട്ടിയുടെ ബന്ധുക്കളും അയല്‍വാസികളുമായ സുരേഷ്, ഭാര്യ ഗീതു എന്നിവരെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്.പ്രതികളുടെ അടുത്ത ബന്ധുവായ പെണ്‍കുട്ടിക്ക് ഇൻസ്റ്റഗ്രാമില്‍ സന്ദേശം അയച്ചുവെന്നാരോപിച്ച് ഇവർ വീടുകയറി ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതില്‍ മനംനൊന്താണ് കുട്ടി ജീവനൊടുക്കിയതെന്നാണ് കേസ്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കൊല്ലം സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്.പത്താം ക്ലാസ് വിദ്യാർത്ഥിയെ ഡിസംബര്‍ 1ന് ഉച്ചയ്ക്കാണ് വീടിനുള്ളില്‍ ജനാല കമ്ബിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവസമയത്ത് ഭിന്നശേഷിയുള്ള ഇളയ സഹോദരന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിന് മുമ്ബ് ബന്ധുക്കളും അയല്‍വാസികളുമായ സുരേഷും ഭാര്യ ഗീതുവും വീടുകയറി ആദികൃഷ്ണനെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ മുഖത്തു നീരും ചെവിയില്‍നിന്നു രക്തസ്രാവവും ഉണ്ടായി. സംഭവത്തില്‍ കുടുംബം ബാലാവകാശ കമ്മീഷന് പരാതി നല്‍കാന്‍ ഒരുങ്ങുന്നതിനിടെയാണ് കുട്ടി ജീവനൊടുക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൊബൈല്‍ ഫോണ്‍ ഓഫാക്കിയ ശേഷം ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ ബന്ധുവീടുകളില്‍ അടക്കം ശാസ്താംകോട്ട പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് ആലപ്പുഴയില്‍നിന്നുമാണ് ഗീതുവും സുരേഷും അറസ്റ്റിലായത്. രോഗിയായ പിതാവും ഭിന്നശേഷിയുള്ള സഹോദരനും അടക്കം സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിന്റെ ആകെയുള്ള പ്രതീക്ഷയായിരുന്നു പത്താംക്ലാസുകാരൻ.