തിരുവല്ല : നിരോധിത പുകയില ഉത്പന്നങ്ങൾക്കെതിരെയുള്ള നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശപ്രകാരം കീഴ്വായ്പ്പൂര് പൊലീസ് നടത്തിയ റെയ്ഡിൽ 25 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു കുന്നന്താനം സ്വദേശി രാമചന്ദ്രൻ (62) ന്റെ കടയിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്.
എസ്ഐ മാരായ സുരേന്ദ്രൻ, ജയകൃഷ്ണൻ, സിപിഓ വരുൺ കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത് . പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലയിൽ ഇത്തരം പരിശോധനകൾ തുടരുമെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളുമെന്നും ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസ് അറിയിച്ചു.