കോട്ടയം : കോട്ടയം മരങ്ങാട്ട് പള്ളി ടാങ്കർ ലോറി ബൈക്കിൽ ഇടിച്ച് വീട്ടമ്മ മരിച്ചത് അതിദാരുണമായി. മുന്നിൽ പോയ കാർ ഇൻഡിക്കേറ്റർ ഇടാതെ വലത്തേയ്ക്ക് തിരിഞ്ഞതിനെ തുടർന്ന് ബൈക്ക് , രണ്ട് കാറുകൾക്കും ടാങ്കർ ലോറിയ്ക്കും ഇടയിൽ കുടുങ്ങുകയായിരുന്നു എന്ന് സി സി ടി വി ക്യാമറാ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. രണ്ട് കാറുകൾക്കും ടാങ്കറിനും ഇടയിൽ കുടുങ്ങിയാണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഒപ്പം ഉണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. കുറവിലങ്ങാട് പകലോമറ്റം സ്വദേശിനി സോഫി (50) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അരുവിക്കുഴി തകിടിയിൽ ജിമ്മിയെ (27) തലക്കും കാലിനും ഗുരുതരമായ പരിക്കുകളോടെ മാർസ്ളീവാ മെഡിസിറ്റി പ്രവേശിച്ചു.
മരങ്ങാട്ടുപള്ളി പാലാ റോഡിൽ വ്യാഴാഴ്ച രാവിലെ 8.45 നായിരുന്നു അപകടം. മരങ്ങാട്ടുപള്ളി – പാലാ റോഡിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു സോഫിയും ജിമ്മിയും. ഈ സമയം ഇവരുടെ മുന്നിൽ പോയ കാർ പെട്ടെന്നു സിഗ്നൽ നൽകാതെ വലത്തേയ്ക്ക് തിരിയുകയായിരുന്നു. ഈ കാർ വലത്തേയ്ക്ക് തിരിക്കുന്ന കണ്ട് എതിർ ദിശയിൽ നിന്ന് എത്തിയ കാറും വെട്ടിച്ചു. ഈ രണ്ട് കാറുകൾക്കിടയിൽ കുടുങ്ങിയ ബൈക്ക് ബ്രേക്ക് ചെയ്തതോടെ പിന്നിൽ നിന്ന് എത്തിയ ടാങ്കർ ലോറി ബൈക്കിൽ ഇടിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബൈക്കിൽ ഇടിച്ച് നിയന്ത്രണം നഷ്ടമായ ടാങ്കർ ഇവരുടെ ബൈക്കിനെ റോഡിലൂടെ വലിച്ച് നീക്കി രണ്ട് കാറുകളിലും ഇടിച്ചാണ് നിന്നത്.
മൂന്ന് വാഹനങ്ങൾക്കിടയിൽ ഞരുങ്ങിയ അവസ്ഥയിയാലായിരുന്നു ബൈക്ക്. ഇടിയുടെ ആഘാതത്തിൽ ഇവരുടെ ശരീരത്തിലൂടെ ടാങ്കർ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. തലക്ഷണം ഇവരുടെ മരണം സംഭവിച്ചു. പരിക്കേറ്റ ജിമ്മി അതീവ ഗുരുതരാവസ്ഥയിലാണ്.
അപകടത്തെ തുടർന്നു മരങ്ങാട്ടുപള്ളി പാലാ റോഡിൽ ഗതാഗത തടസവും ഉണ്ടായി. സംഭവം അറിഞ്ഞ് മരങ്ങാട്ടുപള്ളി പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.