കുറവിലങ്ങാട്; കുറവിലങ്ങാട് പ്രസ് ക്ലബ്ബ് പ്രസിഡണ്ടും മംഗളംദിനപ്പത്രം ലേഖകനുമായിരുന്ന ജോജോആളോത്തിന്റെ വിയോഗത്തില്‍ അനുശോചനയോഗം ചേര്‍ന്നു.കുറവിലങ്ങാട് പ്രസ്ക്ലബ്ബും സിപിഐ ലോക്കല്‍കമ്മിറ്റിയും സംയുക്തമായി കുറവിലങ്ങാട് സെന്റ്മേരീസ് ബോയീസ് എല്‍പി സ്കുളില്‍ സംഘടിപ്പിച്ച യോഗത്തില്‍ എ എന്‍ ബാലകൃഷ്ണന് അനുശോചനപ്രമേയം അവതരിപ്പിച്ചു പ്രസ്ക്ലബ്ബ് സെക്രട്ടറി സി കെ സന്തോഷ് അധ്യക്ഷനായി.മോന്‍സ്ജോസഫ് എംഎല്‍എ, മംഗളം മനേജിംഗ് ഡയറക്ടര്‍ സാജന്വര്ഗീസ്,ഉഴവൂര്ബ്ലോക്ക്പഞ്ചായത്തുപ്രസിഡണ്ട് പി സി കുര്യന്, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഡോ സിന്ധുമോള്ജേക്കബ്ബ്,കുറവിലങ്ങാട് പഞ്ചായത്തുപ്രസിഡണ്ട് മിനിമത്തായി,ജില്ലാപഞ്ചായത്തംഗം പി എം മാത്യു,മുന്ജില്ലാപഞ്ചായത്തുപ്രസിഡണ്ട് സഖറിയാസ് കുതിരവേലി, കോട്ടയം പ്രസ്ക്ലബ്ബ് മുന്‍ പ്രസിഡണ്ട് എസ് മനോജ്,വിവിധ കക്ഷിനേതാക്കളായ അഡ്വ റ്റി ജോസഫ്,സദാനന്ദശങ്കര്‍,പി ജി ത്രിഗുണസെന്,സിബിമാണി,ബേബിജേക്കബ്ബ് തൊണ്ടാംകുഴി,തോമസ്കണ്ണന്തറ,അനില്കാരയ്ക്കല്,സന്തോഷ്കുഴിവേലില്,പി വി സിറിയക്,ജില്ലാലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ബാബു കെ ജോര്‍ജ്, എ കെ സി സി പാലാ രൂപതാപ്രസിഡണ്ട് ഇമ്മാനുവേല്‍ നിധീരി,വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റു പ്രസിഡണ്ട് ഷാജിചിറ്റക്കാട്ട്,രാജേഷ്കുര്യനാട്,ബെന്നികോച്ചേരീ എന്നിവര്‍ സംസാരിച്ചു.