കുറവിലങ്ങാട്; കുറവിലങ്ങാട് സര്‍വ്വീസ് സഹകരണബാങ്ക് ഭരണസമിതിയിലേക്ക് ഞായറാഴ്ച നടന്നന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന ജനാധിപത്യ മുന്നണി അട്ടിമറിവിജയം കരസ്ഥമാക്കി. യുഡിഎഫ് ഭരിച്ചിരുന്ന ബാങ്ക്ഭരണസമിതിയിലെ 13 സീറ്റുകളിലും ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ വലിയഭൂരിപക്ഷത്തില്‍ വിജയിച്ചു.
എല്‍ഡിഎഫ് പാനലില്‍നിന്നുവിജയിച്ചവര്‍.ജനറല്‍വിഭാഗത്തില്‍നിന്നും പി സി കുര്യന്‍ പരുവുമ്മേല്‍, ജോബി ഏബ്രാഹം വലിയകണ്ടത്തില്‍,വിനു വി ലൂക്കോസ് വാഴപ്പള്ളീല്‍,മാത്യു താഴത്തേല്‍,സദാനന്ദശങ്കര്‍ വട്ടക്കാട്ടില്‍,സിബിജോസഫ് വല്യോളില്‍,സിറിയക്‌ജോസഫ്(പ്രെഫ പി ജെ സിറിയക് പൈനാപ്പള്ളീല്‍),സിറിയക് പാറ്റാനി(സിജോ),ജഗദമ്മ കെ ആര്‍ കല്ലുംകൂട്ടത്തില്‍,ജോളിജോണ്‍ ചെറുമല,ബിന്ദു എസ് നായര്‍ കളത്തുവീട്ടില്‍ (മൂന്നുപേരുംവനിതാസംവരണം),പി എ സുരേന്ദ്രന്‍ പള്ളിയമ്പില്‍(പട്ടികജാതിസംവരണം),സെബാസ്റ്റ്യന്‍ ഇടശ്ശേരില്‍(നിക്ഷേപസംവരണം) എന്നിവരാണ് വിജയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയോഗം ചേര്‍ന്ന് പ്രൊഫ.പി ജെ സിറിയക് പൈനാപ്പള്ളീയെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. തുടര്‍ന്ന് വിജയാഹ്‌ളാപ്രകടനത്തിനുശേഷം ചേര്‍ന്നയോഗത്തില്‍ തിരഞ്ഞെടുപ്പുകമ്മിറ്റി ചെയര്‍മാന്‍ സിബിമാണി, കണ്‍വീനര്‍ ടിഎസ്എന്‍ ഇളയത്,സദാനന്ദശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു ബാങ്ക് പ്രസിഡണ്ട് പ്രൊഫ പി ജെ സിറിയക് നന്ദിപറഞ്ഞു.