കുറിച്ചി അദ്വൈത വിദ്യാശ്രമം ഹയർ സെക്കണ്ടറി സ്കൂൾ നവതി മഹോത്സവം 26 ന്

കോട്ടയം : കുറിച്ചി അദ്വൈത വിദ്യാശ്രമം ഹയർ സെക്കണ്ടറി സ്കൂൾ നവതി മഹോത്സവം ഒക്ടോബർ 26 ശനിയാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ നടക്കും.രാവിലെ 10 ന് നവതി സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനായിരിക്കും നവതി സ്മരണിക മന്ത്രി പ്രകാശനം ചെയ്യും. സ്കൂൾ മാനേജർ സ്വാമി വിശാലാനന്ദ ആദ്യ പ്രതി ഏറ്റൂ വാങ്ങും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. മുഖ്യാതിഥി ആയിരിക്കും. ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. വി. ജയകുമാർ, കുറിച്ചി സദൻ ,സി.കെ.കുര്യാക്കോസ്, ടി. എസ്. സലിം, ജെ. നിമ്മി, എസ്.റ്റി. ബിന്ദു എന്നിവർ പ്രസംഗിക്കും.ഉച്ച കഴിഞ്ഞ് 2 മണിക്ക് പൂർവ്വ അദ്ധ്യാപക-വിദ്യാർത്ഥി സംഗമം ജോബ് മൈക്കിൾ എംഎൽ.എ. ഉദ്ഘാടനം ചെയ്യും. സി.കെ.കുര്യാക്കോസ് അദ്ധ്യക്ഷത വഹിക്കും. പൂർവ്വ അദ്ധ്യാപകരെ ശിവഗിരി മഠം ട്രഷറർ സ്വാമി ശാരദാ നന്ദ ആദരിക്കും. പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികളെ സ്വാമി വിശാലാനന്ദ അനുമോദിക്കും. വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണം പി.കെ. ശ്രീനിവാസൻ നിർവഹിക്കും. റിട്ട. സ്റ്റാഫ് & ഓൾഡ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ സെക്രട്ടറി ടി.എസ്. സലിം റിപ്പോർട്ട് അവതരിപ്പിക്കും. ഡോ. വി.കെ. ഭാസ്ക്കരൻ മോഹൻ ‘ഡി. കുറിച്ചി, എൻ.ഡി.ബാലകൃഷ്ണൻ , ബിനു ബാലകുമാർ എന്നിവർ പ്രസംഗിക്കും. തുടർന്ന് പൂർവ്വ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിക്കും. സ്കൂൾ പൂർവ്വ അദ്ധ്യാപക-വിദ്യാർത്ഥി സംഘടനയാണ് നവതി മഹോത്സവം നടത്തുന്നത്.

Advertisements

Hot Topics

Related Articles