കുറിച്ചി : കുറിച്ചി ഗവൺമെൻറ് ഹോമിയോ ആശുപത്രിയിൽ ഫിസിയോ തെറാപ്പി യൂണിറ്റ് സ്ഥാപിച്ചു. കോട്ടയം ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് ഡിവിഷൻ ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ വിനിയോഗിച്ചാണ് ആശുപത്രിയിൽ ഫിഡിയോ തെറാപ്പി യൂണിറ്റ് സ്ഥാപിച്ചത്. സാധാരണ ജനങ്ങൾക്ക് പ്രയോജനമാകുന്ന ഫിസിയോതെറാപ്പി യൂണിറ്റിന്റെ സേവനം സൗജന്യമായിരിക്കും. എക്സെസ് യുണിറ്റ്, അൾട്രാ സൗണ്ട് റേഡിയോ ട്രെയിനിങ് യൂണിറ്റ് തുടങ്ങിയ ഉപകരണങ്ങളും യൂണിറ്റിൽ ഉണ്ട്. സ്വകാര്യ ആശുപത്രികളെ സമീപിച്ചിരുന്ന സാധാരണക്കാരായ ഒട്ടേറെ പേർക്ക് സൗജന്യമായി ഫിസിയോ തെറാപ്പി ചെയ്യുന്നതിനുള്ള സൗകര്യമാണ് പൂർത്തിയാകുന്നത് എന്ന് ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് അറിയിച്ചു.
കൊടിക്കുന്നിൽ സുരേഷ് എം.പി ഫിഡിയോ തെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടോമിച്ചൻ ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, പഞ്ചായത്ത് പ്രസിഡൻറ് സുജാത സുശീലൻ , ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. മിനി കെഎസ്സ്, വാർഡ് മെമ്പർ പ്രശാന്ത് മനന്താനം, സുപ്രണ്ട് ഡോ. സിജി എബ്രഹാം, ബിന്ദു കുമാരി, എച്ച്.എം.സി അംഗങ്ങളായ ആർ രാജഗോപാൽ, ബിജോയ് , രാധാകൃഷ്ണൻ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻറ് അരുൺ ബാബു തുടങ്ങിയവർ സംസാരിച്ചു.