മൂന്നു വർഷം മുൻപു വരെ കിടത്തി ചികിത്സ നടത്തിയിരുന്ന ആശുപത്രി; നിരവധി ആളുകളുടെ ആശ്രയം ; കുറിച്ചി മന്ദിരം ആശുപത്രിയിലെ എല്ലാ ചികിത്സാ സൗകര്യങ്ങളും പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കുറിച്ചി: തൊണ്ണൂറ് വർഷം മുൻപ് സർ സി.പി.രാമസ്വാമി അയ്യർ സ്ഥാപിച്ച സചിവോത്തമപുരം ധർമ്മാശുപത്രിയാണ് കുറിച്ചി മന്ദിരം ആശുപത്രി. എം.സി റോഡിൽ കോട്ടയത്തിനും ചങ്ങനാശ്ശേരിക്കും ഇടയ്ക്കുള്ള ഏക ചികിത്സാകേന്ദ്രമെന്ന നിലയിൽ അത്യാഹിതങ്ങളും പെട്ടന്നുണ്ടാകുന്ന അസുഖത്തിനും ആദ്യ ആശ്രയം ഈ ആശുപത്രി തന്നെയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷൻമാർക്കും പ്രത്യക വാർഡ്, പ്രസവ വാർഡ്, ലാബ് സൗകര്യങ്ങൾ അറുപതിൽ അധികം പേർക്ക് കിടത്തി ചികിത്സ എന്നീ സംവിധാനങ്ങൾ മൂന്നു വർഷം മുൻപുവരെ ഇവിടെ ഉണ്ടായിരുന്നു. എന്നാൽ യാതൊരു മുന്നറിയിപ്പും കൂടാതെ അത് പൊളിച്ചു കളയുകയും ഇപ്പോൾ നിലവിലുള്ള ഒ.പി ബ്ലോക്ക് സ്ഥിതിചെയ്യുന്ന കെട്ടിടം ഒഴികെയുള്ള എല്ലാ കെട്ടിടങ്ങളും പൊളിച്ചു നീക്കുകയും കെട്ടിടം സ്ഥിതി ചെയ്തിരുന്ന ഭാഗത്തെ മണ്ണു പോലും തോണ്ടിയെടുത്തു കൊണ്ടുപോവുകയും ചെയ്തു.

Advertisements

നിലവിൽ പകർച്ചവ്യാധി സെന്റർ സ്ഥാപിക്കുന്നതിനും ഒ.പി കെട്ടിടം മെയിൻ്റനൻസ് ചെയ്യുന്നതിനുമായി  2 കോടി 42 ലക്ഷം രൂപ അനുവദിച്ചു. അതിൽ പകർച്ചവ്യാധി വാർഡിൻ്റ പണിയാരംഭിച്ചുവെങ്കിലും അതിന്റെ പ്രവർത്തനവും ഇപ്പോൾ പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. ആശുപത്രി പുന:സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച ജനകീയ സമിതിയുടെ പ്രക്ഷോഭത്തെത്തുടർന്ന് എം.എൽ.എ ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചു. അതിനു മറുപടിയായി ആരോഗ്യ മന്ത്രി പറഞ്ഞത് അവിടെ കിടത്തി ചികിത്സ ആവശ്യമില്ല. മന്ദിരം ആശുപത്രിയെ റഫറൻസ് ആശുപത്രി മാത്രമാക്കാം എന്നാണ്. അഞ്ചര കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആശുപത്രിക്ക് കെട്ടിടം പണിയാം എന്നും നിയമസഭയിൽ പറഞ്ഞു. എന്നാൽ അത് വെറും പ്രസ്താവന മാത്രമായി മാറിയിരിക്കുകയാണ്. ഫണ്ട് അനുവദിച്ചിട്ടില്ല. പിന്നീട്  മന്ത്രി ആശുപത്രി സന്ദർശിച്ചപ്പോഴും കിടത്തി ചികിത്സയുടെ കാര്യത്തിൽ ഉറപ്പൊന്നും പറഞ്ഞില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ മൂന്നു വർഷമായി കിടത്തി ചികിത്സ ഇല്ല. ഒ.പി. ചികിത്സ ഉച്ചവരെ മാത്രം. ഒ.പി.യിൽ ഒരു ഡോക്ടറുടെ സേവനമെങ്കിലും 24 മണിക്കൂറും  ലഭ്യമാകേണ്ടതാണ്. കോവിഡിന്റെ മറവിൽ ഭയചകിതരായി പുറത്തിറങ്ങാതിരുന്നപ്പോൾ പതിനായിരക്കണക്കിനാളുകളുടെ ഏകചികിത്സാ കേന്ദ്രമായ ഈ ആതുരാലയത്തെ തകർക്കുക ആയിരുന്നു. ചികിത്സ നിഷേധിച്ച് ആശുപത്രിയെ തകർത്തു തരിപ്പണമാക്കിയ ദുഷ്ട ശക്തികൾക്കെതിരെ ശക്തമായി പ്രതിഷേധിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്നും സമര പോരാട്ടങ്ങളിൽ അണിചേരുമെന്നും ചങ്ങനാശ്ശേരി യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, നിജു  വാണിയപുരയ്ക്കൽ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.