കോട്ടയം : കുറിച്ചി മന്ദിരം കവലയിൽ ധനകാര്യ സ്ഥാപനത്തിന്റെ ഷട്ടർ തകർത്ത് ഒരു കോടി രൂപയ്ക്ക് മുകളിലുളള സ്വർണവും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ. പത്തനംതിട്ട കൂടൽ കലഞ്ഞൂർ അനീഷ് ആന്റണി (26) യാണ് പിടിയിലായത്.
ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വതിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ആഗസ്റ്റ് അഞ്ച് ആറ് തീയതികളിലാണ് മോഷണം നടന്നത്. എഴാം തീയതിയാണ് മോഷണ വിവരം പുറത്ത് അറിഞ്ഞത്. കുഴിമറ്റം പാറപ്പുറം ഭാഗത്ത് താമസിക്കുന്ന എ.ആർ പരമേശ്വരൻ നായരുടെ ഉടമസ്ഥതയിലുള്ള സുധാ ഫൈനാൻസിലാണ് മോഷണം നടന്നത്. 4050 ഗ്രാം സ്വർണമാണ് ഇവിടെ നിന്ന് ഇവിടെ കയറിയ മോഷ്ടാവ് ഷട്ടർ ഗ്യാസ് കട്ടർ ഉപയോഗിച്ച് അറുത്തെടുത്ത ശേഷം മോഷണം നടത്തുകയായിരുന്നു. കുറിച്ച് മന്ദിരം കവലയിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിലാണ് മോഷണം നടന്നത്. കേസിൽ ഒന്നിലധികം പ്രതികൾ ഉണ്ട് എന്നാണ് നിഗമനം. ഒന്നാം പ്രതിയെ പിടികൂടിയത് അറിഞ്ഞ് രണ്ടാം പ്രതി രക്ഷപെട്ടു.