കുട്ടനാട്ടിൽ ഭീഷണിയുടെ സ്വരവുമായി ജനകീയ പ്രതിരോധ യാത്ര ;പങ്കെടുത്തില്ലെകിൽ ജോലി ഉണ്ടാവില്ല ;ഭീഷണിയുമായി പ്രാദേശിക നേതാവ്

ആലപ്പുഴ :എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയിൽ പങ്കെടുത്തില്ലെങ്കിൽ ജോലി പോകുമെന്ന് കുട്ടനാട്ടിലെ നെല്ല് ചുമട്ട്തൊഴിലാളിക്ക് പ്രാദേശിക നേതാവിന്റെ ഫോൺ ഭീഷണി.

Advertisements

കായൽ മേഖലയിൽ ജോലി ചെയ്യുന്ന ചുമട്ടു തൊഴിലാളികൾക്കാണ് ഭീഷണി.ചുമട്ടുകാരായ172 തൊഴിലാളികളും ജാഥയ്ക്കെത്താൻ നിർദേശം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവരിൽ പകുതിപ്പേരും ഒരു രാഷ്ട്രീയ പാർട്ടിയുടെയും അംഗങ്ങളല്ല.പാർട്ടി യൂണിയന്റെ യൂണിഫോം ഇട്ടാണ് ഇവർ ജോലി ചെയ്യുന്നത്.

അസൗകര്യം പറഞ്ഞ തൊഴിലാളിയോട് ജോലിയുണ്ടാവില്ലെന്ന് കൈനകരിയിലെ നേതാവ് പറയുന്ന ഫോൺ സന്ദേശമാണ് പുറത്തുവന്നത്.

ജാഥയ്ക്കെത്തിയവർ ഹാജർ രേഖപ്പെടുത്തണന്നും തൊഴിലാളികൾക്ക് നിർദേശം.ഇന്ന് ഉച്ചകഴിഞ്ഞാണ് എം വി ഗോവിന്ദൻ നയിക്കുന്ന ജാഥ കുട്ടനാട്ടിലെത്തുന്നത്.

Hot Topics

Related Articles