കോട്ടയം: മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി ഏപ്രിൽ 24 ന് കുംഭകുട ഘോഷയാത്ര നടക്കും. കുംഭകുട ആഘോഷങ്ങളുടെ ഭാഗമായി 24 ന് 11 കരകളിൽ നിന്ന് വലിയ ആഘോഷത്തോടെയുള്ള കുംഭകുടം അരങ്ങേറും. ഇതിന്റെ ഭാഗമായി 11 കരകളിൽ നിന്നും കേരളത്തിലെ എണ്ണംപറഞ്ഞ കൊമ്പന്മാരാണ് ക്ഷേത്രത്തിൽ അണിനിരക്കുന്നത്. ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തുന്ന കൊമ്പന്മാർ ഏതൊക്കെയെന്നറിയാം.
കുറ്റിക്കാട്ടച്ഛൻ സ്മാരക കുംഭകുട സമിതി – പാമ്പാടി രാജൻ, കുറ്റിക്കാട്ട് കര – ഗുരുവായൂർ രാജശേഖരൻ, മാടമ്പുകാട് – കിരൺ നാരായണൻ കുട്ടി, സിമന്റ് കവല – വേണാട്ട്മറ്റം ശ്രീകുമാർ, കോടിമത – പാമ്പാടി സുന്ദരൻ, മുപ്പായിക്കാട് – അക്കാവിള വിഷ്ണു നാരായണൻ, കുറുപ്പംപടി – തിരുനക്കര ശിവൻ, പൂവൻതുരുത്ത് – ഉണ്ണിപ്പിള്ളി ഗണേശൻ, പാക്കിൽ – വേമ്പനാട് വാസുദേവൻ, ശ്രീഭദ്ര – ഭരണങ്ങാനം ദേവസ്വം ഗണപതി, തോപ്പിൽക്കുളം – തോട്ടുചാലിൽ ബോലോനാഥ്.
കോട്ടയം കുറ്റിക്കാട് ദേവീക്ഷേത്രത്തിലെ കുംഭകുടം; 11 കരകളിലായി എത്തുക കേരളത്തിലെ വമ്പൻ കൊമ്പന്മാർ; നാടിന്റെ ആഘോഷത്തിനായി എത്തുന്ന കൊമ്പന്മാർ ഏതൊക്കെ; ജാഗ്രത ന്യൂസ് ലൈവിൽ അറിയാം
Advertisements