കുട്ടിക്കാനം: ലയൺസ് ഇന്റർനാഷണലിന്റെ പ്രധാന പ്രൊജക്ടുകളിൽ ഒന്നായ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാം ലയൺസ് 318Bയുടെ നേതൃത്വത്തിൽ കുട്ടിക്കാനം മരിയൻ കോളേജിൽ നടത്തപ്പെട്ടു. പരിപാടിയുടെ ഉത്ഘാടനം കോളേജ് അഡ്മിനിസ്ട്രേറ്റർ റവ: ഫാദർ തോമസ് ഞള്ളിയിലിന്റെ അധ്യക്ഷതയിൽ മുൻ കിൻഫ്രാ ചെയർമാനും, നാഷണൽ ഫാക്കൽറ്റിയുമായ ജോർജ്ജ്കുട്ടി ആഗസ്തി നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് 318 ബി ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.
ഡിപ്പാർട്മെന്റ് ഹെഡ് ഡോക്ടർ രൂപാ ആർ, ദേവികാ എം, ആഷ്‌ലി മാത്യു, ടിനോ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. “ഹൗ ടു ബീ എ മോഡൽ യൂത്ത്” എന്ന വിഷയത്തിൽ പ്രമുഖ നാഷണൽ ഫാക്കൽറ്റി ജോർജ്ജ്കുട്ടി ആഗസ്തി ക്ലാസ്സ് നയിച്ചു. നനൂറോളം കുട്ടികൾ ക്ലാസിൽ പങ്കെടുത്തു.