കോട്ടയം : കുവൈറ്റിൽ തീ പിടുത്തം ഉണ്ടായ കെട്ടിടത്തിലെ ആറാം നിലയിൽ നിന്ന് രക്ഷപെടാൻ ചാടിയ ഏറ്റുമാനൂർ സ്വദേശി മരിച്ചു. ഏറ്റുമാനൂർ പട്ടിത്താനം പുലിയിളപറമ്പിൽ ജോജി ജോസഫ് (50) ആണ് മരിച്ചത്. മെയ് അഞ്ചിന് പുലർച്ചെ ആയിരുന്നു അപകടം എന്നാണ് വിവരം. കുവൈറ്റിലെ സാൽമിയ ബ്ളോക്ക് 12 ലാണ് തീ പിടുത്തം ഉണ്ടായത്. ഇവിടെ നിന്നാണ് ജോജി രക്ഷപെടാൻ ചാടിയത്. സംസ്കാരം നാളെ മെയ് 9 വെള്ളിയാഴ്ച രാവിലെ 11 ന് രഗ്ന ഗിരി പള്ളിയിൽ. ഗർവാസീസ് ( കുഞ്ഞ്) , മേരി ദമ്പതികളുടെ മകൻ ആണ്.
Advertisements