കൊച്ചി : പത്രപ്രവര്‍ത്തക യൂണിയന്‍ 60 -ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വനിത സംഗമം നാളെ ഒക്ടോബർ 15 ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടിന് എറണാകുളം സെന്റ് തെരേസാസ് കോളേജ് സെമിനാര്‍ ഹാളില്‍ നടക്കും. ” ജോലിയും ജീവിതവും സ്ത്രീകള്‍ പറയുന്നു” എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ച കോസ്റ്റൽ പൊലീസ് എ ഐ ജി ജി.പൂങ്കുഴലി ഐ.പി.എസ് ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് സ്മിത എന്‍.കെ അധ്യക്ഷത വഹിക്കും. മാധ്യമ മേഖലയില്‍ നിന്ന് പ്രജുല കമലേഷ്, സ്മിത ഹരിദാസ്, അപര്‍ണ കുറുപ്പ്, ലക്ഷ്മി പത്മ, ശ്രീജ ശ്യാം, ഗീതാ ബക്ഷി, ധന്യ കിരണ്‍ , അപര്‍ണ കാര്‍ത്തിക , റിയാ ബേബി വനിതാ നേതാക്കളായ ദീപാ കെ രാജന്‍, അഡ്വ. ദീപ്തി മേരി വര്‍ഗീസ്, അഡ്വ സൂര്യ ബിനോയ്, സ്മിത മേനോന്‍, സി.വി സജിനി എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. സെന്റ് തെരേസാസ് കോളജുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഓക്ടോബര്‍ 17 മുതല്‍ 19 വരെയാണ് കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന സമ്മേളനം.