സ്വയം തൊഴില്‍ സംരംഭകത്വ പദ്ധതിതയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: തൊഴില്‍ നൈപുണ്യ വികസനത്തോടൊപ്പം ഉപവരുമാന സാധ്യതകള്‍ക്കും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന സ്വയം തൊഴില്‍ സംരംഭകത്വ പദ്ധതിയുടെ ഭാഗമായി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തയ്യല്‍ മെഷീന്‍ യൂണിറ്റകുളുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. വീട്ടമ്മമാരായ വനിതകള്‍ക്ക് അനുദിന ജീവിതം മുന്‍പോട്ടുകൊണ്ടു പോകുവാന്‍ തയ്യല്‍ ജോലികള്‍ പോലെയുള്ള ഉപവരുമാന സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും കൂട്ടായ പരിശ്രമങ്ങളിലൂടെ മികവാര്‍ന്ന സ്വയം തൊഴില്‍ യൂണിറ്റുകള്‍ നടപ്പിലാക്കുവാന്‍ കഴിയുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 50 വനിതകള്‍ക്ക് സിംഗര്‍ കമ്പനിയുടെ തയ്യല്‍ മെഷീന്‍ യൂണിറ്റുകളാണ് ലഭ്യമാക്കിയത്.

Advertisements

Hot Topics

Related Articles