വേമ്പനാട് കായലിൽ കുഴഞ്ഞുവീണ മത്സ്യ തൊഴിലാളിയെ കാണാതായി; കാണാതായത് ആർപ്പൂക്കര സ്വദേശിയെ

കുമരകം : മത്സ്യബന്ധന ജോലിക്കിടയിൽ വേമ്പനാട് കായലിൽ കുഴഞ്ഞുവീണ മത്സ്യ തൊഴിലാളിയെ കാണാതായി. ആർപ്പൂക്കര പഞ്ചായത്തിൽ മഞ്ചാടിക്കരി സുനിൽ ഭവനിൽ സുനിൽകുമാർ (43) ആണ് കാണാതായത്. ചൊവ്വാഴ്ച രാത്രി ഏകദേശം 12 മണിയോടെയാണ് സംഭവം. പുത്തൻ കായലിന്റെ പടിഞ്ഞാറ് ഭാഗത്ത് വല വിരിയ്ക്കൽ ജോലി നടക്കുമ്പോൾ സുനിൽ വള്ളത്തിൽ നിന്നും കായലിലേക്ക് വീഴുകയായിരുന്നു.
സമീപവാസിയായ ചക്രപുരയ്ക്കൽ ജോഷിയും മത്സ്യബന്ധനത്തിന് ഒപ്പം ഉണ്ടായിരുന്നു.
കോട്ടയത്ത് നിന്ന് ഫയർഫോഴ്സ് എത്തി പുലർച്ചെ വരെ തിരച്ചിൽ നടത്തിയെങ്കിലും സുനിലിനെ കണ്ടെത്താനായില്ല. ഏഴുമണിയോടെ വീണ്ടും തിരച്ചിൽ
ആരംഭിച്ചു .

Advertisements

Hot Topics

Related Articles