ചേര്‍ത്തലയില്‍ ഭര്‍ത്താവ് പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ യുവതി മരിച്ചു

ആലപ്പുഴ : ചേർത്തലയില്‍ ഭർത്താവ് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തിയ യുവതി മരിച്ചു. പട്ടണക്കാട് സ്വദേശിനി ആതിരയാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് രാവിലെ നടു റോഡില്‍ പെട്രോളൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. ചേർത്തല താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ആക്രമണത്തിനിടെ ഭർത്താവിനും പൊള്ളലേറ്റു. രണ്ട് പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആതിര മരണത്തിന് കീഴടങ്ങി.

Hot Topics

Related Articles