ആണ്‍ സുഹൃത്തിൻ്റെ വീട്ടില്‍ വന്ന് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ യുവതി : ജീവനൊടുക്കാൻ ശ്രമിച്ചത് രണ്ട് കുട്ടികളുടെ അമ്മയായ യുവതി

കൊച്ചി : ആണ്‍ സുഹൃത്തിൻ്റെ വീട്ടില്‍ വന്ന് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ യുവതി. എറണാകുളം കാലടി ശ്രീമൂലനഗരത്താണ് ദാരുണ സംഭവം നടന്നത്.
ചെങ്ങമനാട് കരയാംപറമ്ബ് സ്വദേശി നീതുവാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് നീതു. 90 ശതമാനം പൊള്ളലേറ്റ യുവതി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയാണ്. സ്ഥലത്ത് പോലീസെത്തി തുടർ നടപടികള്‍ സ്വീകരിച്ചു.

Advertisements

Hot Topics

Related Articles