ലഹരി വ്യാപനം, ആദ്യമുണരേണ്ടത് ഭരണകൂടം : ഇമാം നിഷാദ് ബാഖവി

കോട്ടയം: നാടാകെ പടരുന്ന അതിഭീകര വിപത്തായ ലഹരിവ്യാപനം ഇല്ലാതാക്കാൻ ആദ്യമുണരേണ്ടത് നാടുഭരിക്കുന്ന അധികാര കേന്ദ്രങ്ങളാണെന്ന് കോട്ടയം താജ് പള്ളി ചീഫ് ഇമാം നിഷാദ് ബാഖവി പ്രസ്താവിച്ചു. ‘ലഹരി മാഫിയാ അഴിഞ്ഞാടുമ്പോൾ ഉറക്കം നടിക്കുന്ന സർക്കാരിനെതിരെ’ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച നൈറ്റ് അലർട്ട് കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

നിയമ നടപടികൾ ശക്തമാക്കുകയും ലഹരിസംഘത്തിന് ഉടനടി ശിക്ഷ വാങ്ങിക്കൊടുക്കുവാനും ഭരണകൂടം മുന്നിലുണ്ടാവണം. മതപണ്ഡിതരും രാഷ്ട്രീയനേതൃത്വവും ഈതിന്മകൾ അവസാനിപ്പിക്കാൻ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് ലീഗ് സംസ്ഥാന വൈസ്പ്രസിഡൻ്റ് കെ.എ മാഹിൻ മുഖ്യ പ്രഭാഷണം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ പ്രസിഡൻറ് അഡ്വ.വി.പി നാസർ അദ്ധ്യക്ഷനായി. ത്വാഹാ മൗലവി, സാദിഖ് മൗലവി, അസീസ് കുമാരനല്ലൂർ,അമീർ ചേനപ്പാടി, ബിലാൽ റഷീദ്,ഷബീർ ഷാജഹാൻ, ഫാറൂഖ് പാലപ്പറമ്പിൽ, റഫീഖ് ഹാജി, അമീൻഷാ, യൂനുസ് മേലേ തെക്കേതിൽ, അൻഷുമോൻ, ഫൈസൽ മാളിയേക്കൽ, റാസി പുഴക്കര, അമീൻപിട്ടയിൽ, കെ.എച്ച് ലത്തീഫ്, അമാനുള്ളാ, ഷെമീർ വളയങ്കണ്ടം തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles