പത്തനംതിട്ട: ലഹരിമുക്ത യുവത, സമര സജ്ജ കേരളം എന്നീ മുദ്രാവാക്യം ഉയർത്തി കേരള യൂത്ത് ഫ്രണ്ട്(എം)പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ ലഹരി വിമുക്ത ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. യുവാക്കളിൽ ക്രമാതീതമായി വർദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ വലിയ അപകടത്തിലേക്ക് സമൂഹം പോകുമെന്ന് കേരള യൂത്ത് ഫ്രണ്ട്(എം)ജില്ലാ കമ്മിറ്റി ആരോപിച്ചു. ഇത്തരം വിപത്തിനെതിരെ കേരളത്തിലെ യുവജനതയെ അണിനിരത്തി പ്രതിരോധിക്കുവാൻ വേണ്ട നടപടികൾ കേരള യൂത്ത് ഫ്രണ്ട്(എം)ന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നും യോഗം അഭിപ്രായപ്പെട്ടു.
ലഹരിക്കെതിരെ ജാതിമത വ്യത്യാസമില്ലാതെ സംസ്ഥാന സർക്കാരിനൊപ്പം ചേർന്ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് യൂത്ത് ഫ്രണ്ട്(എം)നേതൃത്വം നൽകുമെന്നും പറഞ്ഞു.കേരള കോൺഗ്രസ് (എം) സംസ്ഥാന ട്രഷറർ എൻ എം രാജു ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് ഫ്രണ്ട് എം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് മാത്യു നൈനാൻ അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദീപക് മാമൻ മത്തായി, ജോജി പി തോമസ്,റിന്റോ തോപ്പിൽ, നെബു തങ്ങളത്തിൽ,ഹാൻലി ജോൺ,തോമസ് കോശി, ടോം ആയല്ലൂർ,കരുൺ സക്കറിയ,കേരളാ കോൺഗ്രസ്(എം) സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രൊഫ്. വര്ഗീസ് പേരയിൽ, കുര്യൻ മടക്കൽ, ജോൺ വി തോമസ്, ബോബി കാക്കനാപള്ളിൽ, ജോമോൻ ജോസ്,ആകാശ്, നിതിൻ എന്നിവർ പ്രസംഗിച്ചു.