കോട്ടയം: ലഹരിക്കെതിരെ തെരുവുനാടകവുമായി ഇപ്റ്റ. ഇപ്റ്റ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിലുള്ള കുമരകം ശങ്കുണ്ണി മേനോന്‍ നാടക കലാകേന്ദ്രമാണ് ലഹരിക്കെതിരെ തെരുവുനാടകവുമായി രംഗത്തെത്തിയത്. നന്മയുള്ള സമൂഹം സൃഷ്ടിക്കാനായി ലഹരിവിരുദ്ധ പോരാട്ടത്തില്‍ അണിചേരൂ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇപ്റ്റയുടെ കലാകാരന്മാര്‍ ‘അരുത് അരുത് മക്കളെ’…. എന്ന പേരില്‍ നാടകവുമായി തെരുവിലിറങ്ങിയത്.




കെഎസ്ആര്‍ടിസി പരിസരത്ത് നടന്ന തെരുവുനാടകം കാണാനും ആസ്വദിക്കാനും ഏറെ പേരെത്തി. നാടകപഠനകേന്ദ്രം ഡയറക്ടര്‍ ജോസഫ് ആന്റണിയാണ് നാടകം സംവിധാനം ചെയ്തത്. പ്രദീപ് ശ്രീനിവാസന്‍, ഹരിജി, താന്‍സന്‍ കെ വി, മുരളി വാഴമന, സി പി ലെനില്‍, ഉഷ മുരളീധരന്‍, ശ്രീനിവാസന്‍ മേമുറി, സോജന്‍ ശ്രീധര്‍ എന്നിവര്‍ വിവിധ കഥാപാത്രങ്ങളായി അരങ്ങിലെത്തി. ലഹരിക്കടിമപ്പെട്ട പ്രധാന കഥാപാത്രമായി അരങ്ങിലെത്തുന്നത് നാടക-ചലച്ചിത്ര നടനും ഇപ്റ്റ ജില്ലാ സെക്രട്ടറിയുമായ പ്രദീപ് ശ്രീനിവാസനാണ്. രാഹുല്‍ തോട്ടയ്ക്കാട് ചെണ്ടയൊരുക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെപിഎസിയുടെ ആദ്യകാല പ്രസിഡന്റും പ്രധാന നടനും ഇന്ത്യന്‍ പീപ്പിള്‍സ് തീയറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ) ആദ്യ ജനറല്‍ സെക്രട്ടറിയുമായിരുന്ന കുമരകം ശങ്കുണ്ണി മേനോന്റെ പേരില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി മുതലാണ് കോട്ടയത്ത് നാടക പഠനകേന്ദ്രം ആരംഭിച്ചത്. അടുത്ത ദിവസം മുതല്‍ തന്നെ പഠന കേന്ദ്രത്തിന്റ ആഭിമുഖ്യത്തില്‍ കോട്ടയത്ത് നാടകപഠനവും പരിശീലനവും ആരംഭിച്ചിരുന്നു. അന്യമായിക്കൊണ്ടിരിക്കുന്ന നാടക സംസ്ക്കാരവും സര്‍ഗ്ഗാത്മകതയും വീണ്ടെടുക്കുക എന്ന ലക്ഷ്യവുമായാണ് നാടകപഠനകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. സാമൂഹ്യപ്രതിബദ്ധതയുള്ള നാടകങ്ങള്‍ അരങ്ങിലെത്തിക്കുകയാണ് ലക്ഷ്യം.
ഇപ്റ്റ ജില്ലാ പ്രസിഡന്റ് കെ പി സുരേഷ് , വൈസ് പ്രസിഡന്റ് പി കെ ഹരിദാസ്, അഡ്വ ബിനുബോസ്, ടി സി ബിനോയ്, ശരവണ്‍, ആര്‍ച്ച ആശ, നവറൂഷ് ടാന്‍സണ്‍, ഡോ ശ്രീകല എന്നിവര്‍ നേതൃത്വം നല്‍കി. പ്രശസ്ത ഗ്രീക്ക് നാടകകൃത്ത് തിയോ ഡോ റോസ് ടെര്‍സോ പൗലോസ് എഴുതിയ ലോക നാടകദിന സന്ദേശം മുതിര്‍ന്ന നാടകപ്രവര്‍ത്തകനായ ഹരിജി വായിച്ചു,