നിയമം മൂലം മാത്രം തടയാനാകാത്തതാണ് ലഹരി വ്യാപനം;ഇതിനെതിരെ സ്വയം അവബോധം നേടണം:മന്ത്രി വി എൻ വാസവൻ

ഏറ്റുമാനൂർ: നിയമം മൂലം മാത്രം ലഹരി വ്യാപനം തടയാൻ കഴിയില്ലെന്നും സ്വയം അവബോധം നേടി ലഹരിയെ തൂത്തെറിയാൻ ഓരോ വ്യക്തികൾക്കും കഴിയണമെന്നും മന്ത്രി വി എൻ വാസവൻ.ഏറ്റുമാനൂർ മംഗളം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ സംസ്ഥാന എക്സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും നേതൃത്വത്തിൽ ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഹരിതം ലഹരി രഹിതം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാർ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

ലഹരിക്കെതിരായ പോരാട്ടം അവനവനിൽ നിന്നും കുടുംബത്തിൽ നിന്നും തുടങ്ങണം.തെറ്റായ സമീപനത്തിൽ നിന്നും ശരിയായ നിലപാടിലേക്ക് ഇന്നത്തെ യുവ തലമുറയ്ക്ക് മാറാൻ കഴിയണം.പ്രകൃതി നിയമങ്ങൾക്കനുസരിച്ച് ജീവിക്കാൻ നാം പ്രതിജ്ഞാബദ്ധരാണെന്നും പ്രകൃതി സംരക്ഷണത്തോടൊപ്പം ലഹരിക്കെതിരായ പോരാട്ടത്തിനും നാം തയാറാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏറ്റുമാനൂർ മുൻസിപ്പൽ ചെയർപേഴ്‌സൺ ലവ്ലി ജോർജ് പടികര അധ്യക്ഷയായിരുന്നു.ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.ആർ അജയ് ചടങ്ങിന് സ്വാഗതം പറഞ്ഞ യോഗത്തിൽ ജില്ലാ വിമുക്തി മാനേജർ പ്രസാദ് എം.കെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മംഗളം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസ് ചെയർമാൻ ഡോ.ബിജു വർഗീസ് ,തങ്കച്ചൻ തോന്നിക്കൽ, ശ്രീജ കെ ജി, അനീഷ കെ.എസ്, എന്നിവർ സംസാരിച്ചു.

തുടർന്ന് ലഹരിക്കെതിരായുള്ള അവബോധന ക്ലാസും നടന്നു. കൃഷി വിജ്ഞാൻ കേന്ദ്രം എച്ച്.ഒ.ഡി ഡോ.ജി ജയലക്ഷ്മിക്ലാസ് എടുത്തു കോട്ടയം ജില്ലയിലെ വിവിധ കോളേജുകളിലെ കുട്ടികളോടൊപ്പം മംഗളം കോളേജിലെ എൻ സി സി കേഡറ്റുകളും എസ് ഡി ജി സെല്ലിന്റെ ഭാരവാഹികളും വിദ്യാർത്ഥികളും ചടങ്ങിന്റെ ഭാഗമായി.

Hot Topics

Related Articles