ചങ്ങനാശ്ശേരി : കുടുംബ സദസുകളിൽ പോലും മദ്യം അടക്കമുള്ളലഹരി പദാർ ത്ഥങ്ങളുടെ ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രങ്ങൾ കൊണ്ടുവരാൻ നിയനിർമ്മാണം അനിവാര്യമെന്ന് കെ.എസ്.എസ്.പി.എ വനിതാ സമ്മേളനം ആവശ്യപ്പെട്ടു. ലോക വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ചങ്ങനാശ്ശേരി നിയോജക മണ്ഡലം വനിതാ ഫാറത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ സമ്മേളനം ലഹരി വിരുദ്ധ സ്ക്വാഡുകൾ രൂപീകരിക്കാനും തീരുമാനിച്ചു. കെ.എസ്.എസ്. പി.എ. നിയോജക മണ്ഡലം പ്രസിഡണ്ട് ടി. ആർ പുഷ്പയുടെ അധ്യക്ഷതയിൽ ചേർന്ന വനിതാ സമ്മേളനം വനിതാ ഫാറം ജില്ലാ പ്രസിഡണ്ട് സുജാത രമണൻ ഉദ്ഘാടനം ചെയ്തു.
നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽസമ്മ ജോബ് മുഖ്യപ്രഭാഷണവും കെ. എസ്. എസ്. പി.എ. ജില്ലാ വൈസ് പ്രസിഡണ്ട് ഫിലോമിന ജോസഫ് വനിതാ ദിന സന്ദേശവും നൽകി. യോഗത്തിൽ നിയോജക പ മണ്ഡലത്തിലെ മികച്ച 14 ആശാ പ്രവർത്തകരെ കെ.എസ്.എസ്. പി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്. സലിം സമ്മേളനത്തിൽ വച്ച് ആദരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമ്മേളനത്തിന് ആശംസകൾ നേർന്നുകൊണ്ട് കെ.എസ്.എസ്. പി.എ. ജില്ലാ സെക്രട്ടറി പി.ജെ ആൻ്റണി,ബേബി അനിത, പരിമൾ ആൻ്റണി, ഏലിയാമ്മ ഏബ്രഹാം,റേച്ചൽ തോമസ്, പി. വത്സല, ജയമ്മ വർഗീസ്, ടി. ‘എസ്. സുമ, എം.എസ്. അലി റാവുത്തർ, പി.ടി. തോമസ്, ടി.എസ്. ഉണ്ണികൃഷ്ണൻ നായർ,ഡോ. ബാബു സെബാസ്റ്റ്യൻ, ടി.എം. ജോബ് അൻസാരി ബാപ്പു, ജയശ്രീ .പ്രഹ്ളാദൻ , ഷമ്മി വിനോദ് എന്നിവർ പ്രസംഗിച്ചു.